1 GBP =
breaking news

ശിശുദിനാഘോഷം അവിസ്മരണീയമാക്കി; എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 30 ശനിയാഴ്ച….

ശിശുദിനാഘോഷം അവിസ്മരണീയമാക്കി; എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 30 ശനിയാഴ്ച….

അലക്സ് വർഗീസ്
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 30 ശനിയാഴ്ച വിഥിൻഷോ ഡാൻഡെലിയൻ കമ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉദ്ഘാടന സമ്മേളനത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ വേദിയിൽ അവതരിപ്പിക്കും. കൾച്ചറൽ കോഡിനേറ്റർ ലിസി എബ്രഹാമിന്റെ നേതൃത്വത്തിൽ കലാപരിപാടികളുടെ പരിശീലനം നടന്ന് വരുന്നു.

കഴിഞ്ഞ മാസം നടന്ന എം.എം.സി.എയുടെ ശിശുദിനാഘോഷം കുട്ടികൾക്ക് അവിസ്മരണീയമായ ഒരു ദിനമായിരുന്നു. നിരവധി കുട്ടികൾ വലിയ ആവേശത്തോടെ പങ്കെടുത്ത ശിശുദിനാഘോഷം
എം. എം.സി.എ. പ്രസിഡന്റ് അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ പ്രസിഡന്റ് ജോബി മാത്യു, വൈസ് പ്രസിഡന്റ് ഹരികുമാർ പി. കെ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ, ട്രഷറർ സാബു ചാക്കോ എന്നിവർ സംബന്ധിച്ചു. ബോബി അഗസ്റ്റിൻ ആലഞ്ചേരി ശിശുദിന സന്ദേശം നല്കി. കുട്ടികളുടെ വിവിധ പ്രായത്തിലുള്ള വിഭാഗങ്ങളിലായി പ്രസംഗം, ഫാൻസിഡ്രസ്സ്, ഇംഗ്ലീഷ് സ്പെല്ലിംഗ് ടെസ്റ്റ്, പെയിന്റിംഗ് മത്സരങ്ങൾ നടന്നു.


വിവിധ മത്സരങ്ങൾക്ക് ബിജു ആന്റണി, ബോബി അഗസ്റ്റിൻ, സജി സെബാസ്റ്റ്യൻ, റോയ് ജോർജ് എന്നിവർ വിധികർത്താക്കളായിരുന്നു. ലിസി എബ്രഹാം, ബിജു.പി.മാണി, മോനച്ചൻ ആൻറണി, ആഷൻ പോൾ, ജോബി രാജു, കുര്യാക്കോസ് ജോസഫ്, ജോബി തോമസ്, റോയ് ജോർജ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം കെടുത്തു.

എം.എം.സി.എയുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളിൽ പങ്ക് ചേരാൻ എല്ലാവരെയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി ടീം എം.എം.സി.എയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more