1 GBP = 103.38

സമരഭൂമിയിലെ മാലാഖമാര്‍ക്ക് കൈത്താങ്ങായി എം.എം.എ

സമരഭൂമിയിലെ മാലാഖമാര്‍ക്ക് കൈത്താങ്ങായി എം.എം.എ

കെ. സി. ഡാനിയേല്‍

ജീവിയ്ക്കുവാനുള്ള അവകാശത്തിന് വേണ്ടി സമര തീച്ചൂളയില്‍ പോരാടുന്ന കേരളത്തിലെ മാലാഖാമാര്‍ക്ക് സാമ്പത്തികവും മാനസികവുമായ കൈത്താങ്ങുമായി മാഞ്ചസ്റ്റര്‍ മലയാളി അസോയിയേഷന്‍ രംഗത്ത്.

ഒരു വശത്തു മാനേജ്മെന്റിന്റെ ഭീഷണിയും മറുവശത്ത് ജോലി നഷ്ടപ്പെട്ടവരും ജോലി ഭീഷണിയില്‍ ഉള്ള ചുറ്റുപാടില്‍ ഈ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല ഇതേ പാതയില്‍ കൂടി കടന്നു വന്ന നേഴ്സിങ് മേഖലയിലെ ഓരോരുത്തരുടെയും കടമയാണെന്ന് മുന്നില്‍കണ്ട് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അംഗങ്ങള്‍ പിരിച്ചെടുത്ത 750 പൗണ്ട് (65000/) യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ എംഎംഎ പ്രതിനിധിയില്‍ നിന്നും ഏറ്റുവാങ്ങി.

സമരഭൂമിയില്‍ ഉള്ള ഓരോരുത്തരും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നുവെന്നും മുന്നോട്ടുള്ള പ്രയാണത്തിന് എംഎംഎയുടെ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും അംഗങ്ങള്‍ക്ക് വേണ്ടി അയച്ച സന്ദേശത്തില്‍ ജാസ്മിന്‍ ഷാ നന്ദിയും പ്രത്യാശയും പ്രകടിപ്പിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more