1 GBP = 103.21

എം എൽ എമാർ ബംഗളൂരുവിൽ തിരിച്ചെത്തി; ലിംഗായത് സമുദായത്തിൽപ്പെട്ട എം എൽ എമാരിൽ നോട്ടമിട്ട് ബിജെപി

എം എൽ എമാർ ബംഗളൂരുവിൽ തിരിച്ചെത്തി; ലിംഗായത് സമുദായത്തിൽപ്പെട്ട എം എൽ എമാരിൽ നോട്ടമിട്ട് ബിജെപി

ബംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലായിരുന്ന കോൺഗ്രസ് – ജനാദൾഎം.എൽ.എമാരെ ബംഗളൂരുവിൽ തിരിച്ചെത്തിച്ചു. രാവിലെയോടെയാണ് മൂന്ന് ബസുകളിലായി എം.എൽ.എമാരെ ബംഗളൂരുവിൽ എത്തിച്ചത്. അവിടെ ലക്ഷ്വറി ഹോട്ടലുകളിലാണ് എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള 20 കോൺഗ്രസ് -ജെ.ഡി.എസ് എം.എൽ.എമാരിലാണ് എല്ലാ കണ്ണുകളും. കോൺഗ്രസിൽ നിന്ന് 18 ലിംഗായത്ത് എം.എൽ.എമാരും ജെ.ഡി.എസിൽ നിന്ന് രണ്ട് പേരുമാണുള്ളത്. ഇവരെ വശത്താക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
യെദിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന നിർണായക വിശ്വാസ വോട്ടെടുപ്പ് വൈകിട്ട് നാല് മണിക്കാണ് നടക്കുന്നത്. തങ്ങൾ ഭൂരിപക്ഷം തെളിയിക്കുമെന്നും അഞ്ച് മണിക്ക് ആഹ്ളാദ പ്രകടനം നടത്തുമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.

അതേസമയ,​ ബി.ജെ.പി നേതാവ് കെ.ജി. ബൊപ്പയ്യയെ കർണാടക നിയമസഭയുടെ പ്രോട്ടൈം സ്പീക്കറായി നിയമിച്ചതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷൺ എന്നിവർ പ്രത്യേക ബെഞ്ചാകും ഹർജി പരിഗണിക്കുക. യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ടു തേടണമെന്ന് ഇന്നലെ ഉത്തരവിട്ട അതേ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെയാണ് സാധാരണ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഗവർണർ ഈ രീതികളെല്ലാം തെറ്റിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more