1 GBP = 103.12

എം.കെ.സി.എയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം….

എം.കെ.സി.എയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം….

അലക്സ് വർഗീസ്
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ പുതിയതായി തിരഞ്ഞെടുക്കട്ട ഭരണ സമിതിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. രക്തദാന ക്യാമ്പ് ആയിരുന്നു ഇത്തരുണത്തിലുള്ള ആദ്യ പ്രവർത്തനം. രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രചോദനമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയും ക്യാമ്പിൽ പങ്കെടുത്തു. എം. കെ. സി. എ യുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അഭിനന്ദനീയവും മറ്റ് സംഘടനകൾക്കും മാതൃകാപരവും അനുകരിക്കാവുന്നതുമാണെന്ന് സജിയച്ചൻ അഭിപ്രായപ്പെട്ടു.








അസോസിയേഷൻ പ്രസിഡന്റ് ജിജി എബ്രഹാം, സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ, ട്രഷറർ ടോമി തോമസ് തുടങ്ങിയവർ രക്തദാന ക്യാമ്പിന് നേതൃത്വം കൊടുത്തു. അസോസിയേഷനിലെ നിരവധി അംഗങ്ങൾ രക്തദാനം ചെയ്തു. എം.കെ.സി.എ യുടെ അടുത്ത രക്തദാന ക്യാമ്പിന്റെ സ്ഥലവും തീയ്യതിയും ഉടനെ അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വൈസർ റെജി മടത്തിലേട്ട്, വൈസ് പ്രസിഡന്റ് സുനു ഷാജി, ജോയിന്റ് സെക്രട്ടറി ഷാജി മാത്യു, ജോയിന്റ് ട്രഷറർ റോയ് മാത്യു, കൾച്ചറൽ കോഡിനേറ്റർ ബിജു.പി.മാണി തുടങ്ങിയവരും ക്യാമ്പിന്റെ ഏകോപനത്തിന്റെ ചുമതല വഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more