1 GBP = 103.89

നൂറുകോടി ഡോളർ പിഴ നൽകി സൗദി രാജകുമാരന് അഴിമതിക്കേസിൽ നിന്നും മോചനം

നൂറുകോടി ഡോളർ പിഴ നൽകി സൗദി രാജകുമാരന് അഴിമതിക്കേസിൽ നിന്നും മോചനം

റിയാദ്:അഴിമതിക്ക് സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത മിതെബ് ബിൻ അബ്ദുള്ള രാജകുമാരൻ നൂറ് കോടി ഡോളർ ( 650 കോടി രൂപ ) അടച്ച് ഒത്തുതീർപ്പുണ്ടാക്കി മോചിതനായി. ഒരിക്കൽ കിരീടാവകാശിയായി കരുതപ്പെട്ടിരുന്ന രാജകുമാരൻ അഴിമതി നടത്തിയെന്ന് സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തെ ഇന്നലെ രാവിലെ മോചിപ്പിച്ചതായി ഔദ്യോഗിക വ‌ൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അദ്ദേഹം സ്വതന്ത്രനായി പുറത്തിറങ്ങുമോ അതോ വീട്ടു തടങ്കലിൽ എന്ന പോലെ ആയിരിക്കുമോ എന്ന് വ്യക്തമല്ല.

വർഷങ്ങളായി രാജകുമാരൻ അഴിമതി നടത്തിയ പണം എന്ന നിലയിലാണ് നൂറ്കോടി ഡോളർ തിരിച്ചടച്ചത്.
അന്തരിച്ച അബ്ദുള്ള രാജാവിന്റെ പുത്രനാണ് 65കാരനായ മിതെബ് രാജകുമാരൻ. ഒരുലക്ഷം ഭടന്മാരുള്ള നാഷണൽ ഗാർഡ് എന്ന സേനയുടെ മന്ത്രിയായിരുന്നു മിതെബ്. അറസ്റ്റിലായതു മുതൽ അദ്ദേഹത്തെയും മറ്റ് പ്രമുഖരെയും റിയാദിലെ റിറ്റ്സ് കാൾട്ടൺ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിപ്പിച്ചിരുന്നത്. മൂന്നാഴ്ച യായി ഇവരെ ചോദ്യം ചെയ്‌തു വരികയായിരുന്നു. അതിന്റെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അറസ്റ്റിലായിരുന്ന മറ്റ് മൂന്ന് പേരും ഒത്തുതീർപ്പുണ്ടാക്കി മോചനം നേടിയിട്ടുണ്ട്.

അഴിമതിക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി രാജകുമാരന്മാരും ഉദ്യോഗസ്ഥരും ബിസിനസുകാരും ഉൾപ്പെടെ ഇരുനൂറിലേറെ പേരെ സൗദി ഭരണകൂടം നവംബർ 4നാണ് അറസ്റ്റ് ചെയ്‌തത്. പതിനായിരം കോടി ഡോളറിന്റെ ( 65ലക്ഷം കോടി രൂപ ) അഴിമതിയാണ് ഇവരിൽ ആരോപിക്കപ്പെട്ടത്.
അഴിമതിക്കെതിരെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റി ശക്തമായ നടപടികളാണ് എടുക്കുന്നത്. പണാപഹരണം, 2009ലെ ജിദ്ദ വെള്ളപ്പൊക്ക നിവാരണം എന്നിവയിലെ ക്രമക്കേടുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. എന്നാൽ, ഭരണകൂടത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നീക്കമാണ് അറസ്‌റ്റെന്നും വിമർശനമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more