1 GBP = 103.52
breaking news

വെള്ളപ്പൊക്കം മൂലം ഗുഹയില്‍ കുടുങ്ങിയ പന്ത്രണ്ട് തായ് കുട്ടികളും, അവരുടെ ഫുട്‌ബോള്‍ കോച്ചിനെയും പുറത്ത് കൊണ്ടുവരാന്‍ നാല് മാസമെങ്കിലും വേണമെന്ന് വിദഗ്ദർ; കുട്ടികളെ കണ്ടെത്തിയത് ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദർ

വെള്ളപ്പൊക്കം മൂലം ഗുഹയില്‍ കുടുങ്ങിയ പന്ത്രണ്ട് തായ് കുട്ടികളും, അവരുടെ ഫുട്‌ബോള്‍ കോച്ചിനെയും പുറത്ത് കൊണ്ടുവരാന്‍ നാല് മാസമെങ്കിലും വേണമെന്ന് വിദഗ്ദർ; കുട്ടികളെ കണ്ടെത്തിയത് ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദർ

ബാ​േങ്കാക്​: ഒമ്പതു ദിവസം മുമ്പ്​ തായ്​ലൻഡിൽ കനത്ത മഴക്കിടെ ഗുഹയിൽ അകപ്പെട്ട 13 പേരെ ജീവനോടെ കണ്ടെത്തി. ഫുട്​ബാൾ താരങ്ങളായ 12 കുട്ടികളെയും സഹ പരിശീലകനെയുമാണ്​ ദിവസങ്ങൾക്ക്​ ശേഷം കണ്ടെത്തിയത്​. എന്നാല്‍ തായ്‌ലന്‍ഡിലെ ചിയാംഗ് റായിലുള്ള തമംഗ് ലുവാംഗ് ഗുഹയില്‍ നിന്നും ഇവരെ രക്ഷപ്പെടുത്തി പുറത്ത് കൊണ്ടുവരാന്‍ നാല് മാസമെങ്കിലും വേണമെന്നാണ് കരുതുന്നത്. മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ വീണ്ടും വെള്ളം പൊങ്ങാന്‍ ഇടയാക്കും, ഇത് കുറയാന്‍ മാസങ്ങള്‍ വേണം.  ചിയാങ്​ റായിലെ താം ലുവാങ്​ ഗുഹയിലാണ്​ 13 ​േപർ അകപ്പെട്ടിരുന്നത്​.

കനത്ത മഴ കാരണം വെള്ളം ഉയർന്നതോടെ പുറത്തുവരാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. 10 കി.​മീ​റ്റ​റി​ലേ​റെ​വ​രു​ന്ന ഗുഹയിൽ ചളി നിറഞ്ഞത്​ നേര​െത്ത രക്ഷാപ്രവർത്തനത്തിന്​ തടസ്സം സൃഷ്​ടിച്ചിരുന്നു. എന്നാൽ, മല തുരന്ന്​ ഗുഹയിലേക്ക്​ മറ്റൊരു വഴിതുറന്ന്​ നടത്തിയ രക്ഷാപ്രവർത്തനമാണ്​ വിജയത്തിലെത്തിയത്​.
ജൂൺ 23നാണ്​ സംഘം ഇവിടെ സന്ദർശനത്തിനെത്തിയത്​.

കുട്ടികൾ 11നും 16നും ഇടയിൽ പ്രായമുള്ളവരാണ്​. 25കാരനായ സഹ പരിശീലകൻ കുട്ടികളെ നേരത്തെയും ഇവിടെ സന്ദർശനത്തിന്​ കൊണ്ടുവന്നിരുന്നു. ഇൗ പരിചയത്തിൽ ഇവർ ഗുഹയുടെ സുരക്ഷിത ഭാഗങ്ങളിൽ കഴിയുകയായിരുന്നെന്നാണ്​ കരുതപ്പെടുന്നത്​. ‘മൂ പാ’ ഫുട്​ബാൾ ക്ലബിലെ അംഗങ്ങളാണ്​ അപകടത്തിൽപെട്ടവരെല്ലാം. 1000ത്തി​ന​ടു​ത്തു​വ​രു​ന്ന താ​യ്​ നാ​വി​ക​സേ​ന വി​ദ​ഗ്​​ധ​ർ​ക്കൊ​പ്പം യു.​എ​സ്, ആ​സ്​​ട്രേ​ലി​യ, ചൈ​ന, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും രക്ഷാപ്രവർത്തനത്തിൽ സ​ഹ​ക​രി​ച്ചിരുന്നു.

ആരോഗ്യം മോശമായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മലകയറാനോ, വെള്ളത്തില്‍ നീന്താനോ സാധിക്കില്ല. ഇതുമൂലം നാല് മാസക്കാലമെങ്കിലും വെള്ളം കുറയുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് അവസ്ഥ. ഇത്രയും കാലത്തേക്കുള്ള ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഇതോടൊപ്പം ഡൈവിംഗ് എങ്ങിനെ നടത്തുമെന്നതിനെക്കുറിച്ച് പഠിപ്പിക്കും, നീന്താതെ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നതിനാലാണ് ഇത്. ഗുഹയില്‍ നിന്നും വെള്ളം നീക്കാന്‍ ശ്രമിക്കുന്നതിനൊപ്പം പതിമൂന്ന് പേര്‍ക്കും ഭക്ഷണവും പരിശീലനവും നല്‍കുമെന്ന് നേവി ക്യാപ്റ്റന്‍ ആനന്ദ് സുറാവാന്‍ വ്യക്തമാക്കി.

സമയം നമുക്ക് അനുകൂലമല്ലെന്നും മൂന്ന് ദിവസങ്ങളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ബെല്‍ജിയന്‍ ഡൈവര്‍ ബെന്‍ റെയ്‌മെനന്റ്‌സ് കൂട്ടിച്ചേര്‍ത്തു. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കുട്ടികള്‍ക്കൊപ്പം താമസിക്കാന്‍ രണ്ട് വോളണ്ടിയര്‍ നേവി സീല്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ടുണ്ട്. ഒന്‍പത് ദിവസം മുന്‍പാണ് കുട്ടികളെയും, കോച്ചിനെയും ഗുഹ വിഴുങ്ങിയത്. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിന് ഇറങ്ങിയത് രണ്ട് ബ്രിട്ടീഷ് ഡൈവര്‍മാരാണ്. ഇവര്‍ നടത്തിയ വ്യാപകമായ തെരച്ചിലിന് ഒടുവിലാണ് കുട്ടികളെ ജീവനോടെ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ അരികിലെത്തുമ്പോള്‍ ഭക്ഷണമില്ലാതെ വിശന്നുവലഞ്ഞ കുട്ടികളിലൊരാള്‍ ഇത് ഏത് ദിവസമാണെന്ന് ചോദിക്കുന്നുണ്ട്.

കുട്ടികളും കോച്ചും ജീവനോടെയുണ്ടെന്ന വാര്‍ത്ത തായ്‌ലാന്‍ഡും ലോകവും ഹര്‍ഷാരവങ്ങളോടെയാണ് കേട്ടത്. ഗുഹാ സമുച്ചയത്തിന് അകത്തുള്ള കല്ലുകളില്‍ കയറി ഇരിക്കുകയാണ് ഭയന്ന് പോയ കുട്ടികള്‍. എന്നാല്‍ മഴ പെയ്യുന്നതിനാല്‍ എളുപ്പത്തില്‍ പ്രശ്‌ന പരിഹാരം അസാധ്യമാണ്. മക്കള്‍ ജീവനോടെയുണ്ടെന്ന വാര്‍ത്തയെ മാതാപിതാക്കള്‍ സന്തോഷാശ്രുക്കളോടെയാണ് ഏറ്റുവാങ്ങിയത്. അന്താരാഷ്ട്ര തലത്തില്‍ സംയോജിതമായ പ്രവര്‍ത്തനങ്ങളാണ് കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്താനായി നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more