1 GBP = 103.12

ഭാര്യക്ക് കേറ്റി ഹോപ്കിന്സിന്റെ തല വെട്ടണം, ഭർത്താവിന് ആളുകളെ കുത്തിക്കൊല്ലണം; ബ്രിട്ടനിൽ തീവ്രവാദാക്രമണ പദ്ധതിയിട്ട ഐസിസ് അനുയായികളായ ദമ്പതികൾക്ക് 26 വർഷം ജയിൽ വാസം

ഭാര്യക്ക് കേറ്റി ഹോപ്കിന്സിന്റെ തല വെട്ടണം, ഭർത്താവിന് ആളുകളെ കുത്തിക്കൊല്ലണം; ബ്രിട്ടനിൽ തീവ്രവാദാക്രമണ പദ്ധതിയിട്ട ഐസിസ് അനുയായികളായ ദമ്പതികൾക്ക് 26 വർഷം ജയിൽ വാസം

ബർമിംഗ്ഹാം: ബ്രിട്ടനിൽ തീവ്രവാദാക്രമണ പദ്ധതിയിട്ട ദമ്പതികൾക്ക് കോടതി 26 വർഷത്തെ തടവ് വിധിച്ചു. ബിർമിംഗ്ഹാമിൽ നിന്നുള്ള ഐസിസ് അനുകൂലികളായ ദമ്പതികളാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. വീട്ടിൽ ഡമ്മിയുപയോഗിച്ചാണ് ദമ്പതികൾ ആക്രമണത്തിനുള്ള പരിശീലനം നടത്തിയത്. ഉമർ മിർസയും (21) ഭാര്യ മാദിഹ താഹീറുമാണ് ദമ്പതികൾ, കല്യാണത്തിന് മുൻപ് തന്നെ ഇവർ ഇതിന് വേണ്ടിയുള്ള സംഭാഷണങ്ങൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഉമർ മിർസക്ക് ആളുകളെ കുത്തിക്കൊല്ലുന്നതിലാണ് താത്പര്യം, എന്നാൽ ഭാര്യമദിഹാക്കാകട്ടെ പ്രമുഖ കോള്മനിസ്റ് കേറ്റി ഹോപ്കിന്സിന്റെ തല കൊയ്യണം. കോടതി ഇരുവർക്കും കൂടി ഇരുപത്തിയാറു വർഷത്തെ തടവാണ് വിധിച്ചത്.

മിർസക്ക് 16 വർഷം തടവ് ഇന്നലെ കോടതി വിധിച്ചു. മാദിഹ താഹിറിന് കഴിഞ്ഞ ഒക്ടോബറിൽ 10 വർഷത്തെ തടവും വിധിച്ചിരുന്നു. . മാദിഹ അഞ്ചു മാസം ഗർഭിണിയുമാണ്. മിർസയുടെ സഹോദരി സൈനബിന് മുപ്പത് മാസത്തെ തടവും കോടതി വിധിച്ചിരുന്നു. ഐസിസ് അനുകൂല സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിച്ചതിനാണ് മിർസയുടെ സഹോദരിയെ ശിക്ഷിച്ചത്.

കഴിഞ്ഞ മാർച്ചിൽ നടന്ന വെസ്റ്റ്മിനിസ്റ്റർ തീവ്രവാദ ആക്രമണത്തിന് തൊട്ടു പിന്നാലെയാണ് മിർസയെ പോലീസ് അറസ്റ്റ് ചെയ്തത്. കൗണ്ടർ ടെററിസം ഫോഴ്സ് മിർസയുടെ നീക്കങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഇയാളുടെ വീട്ടിൽ നിന്നും എയർ ഗണ്ണുകളും നിരവധി ആയുധങ്ങളും എം ഐ 5 നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more