1 GBP = 103.68

മുഖ്യമന്ത്രിമാരിൽ സമ്പന്നൻ ചന്ദ്രബാബു നായിഡു, പിണറായി നാലാം സ്ഥാനത്ത്

മുഖ്യമന്ത്രിമാരിൽ സമ്പന്നൻ ചന്ദ്രബാബു നായിഡു, പിണറായി നാലാം സ്ഥാനത്ത്

ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തു വിവരകണക്കുകൾ പുറത്തു വന്നു. 177 കോടി രൂപ ആസ്‌തിയുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മുഖ്യമന്ത്രിമാരിലെ കുബേരൻ. കേരള മുഖ്യൻ പിണറായി വി‌ജയനും ഒട്ടും പിന്നിലല്ല. 1.07 കോടി രൂപയുടെ ആസ്‌തിയുമായി പിണറായി നാലാം സ്ഥാനത്താണ്.

അരുണാചൽ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് ചന്ദ്രബാബുവിന് പിന്നിൽ രണ്ടാമത്തെ കോടീശ്വരൻ. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്‌തി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മൂന്നാം സ്ഥാനത്താണ്. ആസ്‌തി 48 കോടി. ഇവർക്കൊക്കെ ഒരു ‘അപവാദം’ എന്നു പറയാനുള്ളത് തൃപുര മുഖ്യമന്ത്രി മണിക് സർക്കാരാണ്. 26 ലക്ഷം രൂപയുടെ ആസ്‌തി മാത്രമെ പാവം ത്രിപുര മുഖ്യനുള്ളു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കാശ്‌മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുമാണ് മണിക് സർക്കാർ കഴിഞ്ഞാൽ ഏറ്റവും കുറവ് ആസ്‌തിയുള്ള മുഖ്യമന്ത്രിമാർ.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മന്ത്രിമാരിൽ രണ്ടാം സ്ഥാനത്താണ് പിണറായി വിജയൻ.11 കേസുകളാണ് അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 22 ക്രിമിനൽ കേസുകളുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഒന്നാമത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മൂന്നാം സ്ഥാനത്തുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more