1 GBP = 103.12

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ ; മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ ; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.ജമ്മു കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിൾസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു പാക്ക് ഭീകരരെ വധിച്ചത്.

ഹന്ദ്വാരയില്‍ ഞായറാഴ്ച അർധ രാത്രിയായിരുന്നു ഏറ്റുമുട്ടൽ. കനത്ത മഞ്ഞു വീഴ്ചയ്ക്കിടെ ഭീകരര്‍ ഗ്രാമങ്ങളിൽ ഒളിവിൽ കഴിയാനുള്ള സാധ്യതയുള്ളതിനാല്‍ ഭീകരര്‍ക്കായുള്ള തിരച്ചിൽ തുടരുകയാണ്.

സൈന്യം ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്.സൈനിക നീക്കത്തിന് പിന്നാലെ സോപോർ, ബാരാമുള്ള, ഹന്ദ്വാര, കുപ്‍വാര എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more