1 GBP = 103.68

യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൻ പഠന ക്ലാസ്സ് ശ്രദ്ധേയമായി

യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൻ പഠന ക്ലാസ്സ് ശ്രദ്ധേയമായി

വർഗീസ് ഡാനിയേൽ (പി ആർ ഓ , യുക്മ)

ഏകദേശം മുപ്പതിൽ പരം നഴ്സസ് പങ്കെടുത്ത ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൻ പഠന ക്ലാസ്സ്ശ്രദ്ധേയമായി. യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തിൽ നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ ശനിയാഴ്ച നോട്ടിംഗ്ഹാമിലെ ബസ്‌ഫോഡിൽ ആണ് പഠന ക്ലാസ്സ് നടത്തിയത്. .

ഉച്ചയോടുകൂടി ആരംഭിച്ച കോൺഫ്രൻസിൽ, പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിയിരുന്നു. . യുകെയിലെ നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളാണ് ക്ളാസുകൾ കൈകാര്യം ചെയ്യ്തത്.

പുതിയതായി യുകെയിൽ നഴ്സുമാരായി ജോലിചെയ്യുവാനാഗ്രഹിക്കുന്നവർക്ക് ഒരു സഹായം എന്ന നിലയിൽ എൻ എം സി യിൽ രെജിസ്റ്റർ ചെയ്യുവാൻ വേണ്ട പുതിയ രീതികളെ ഉൾ കൊള്ളിച്ചുകൊണ്ടുള്ള ക്‌ളാസ്സ് പല സംശയങ്ങളെയും വിദുരതയിലാക്കി. ഹെൽത് സ്‌കിൽസ് ട്രയിനിംഗ് ലിമിറ്റഡിന്റെ സി ഇ ഓ യും ഡിറക്ടറുമായ ഗിൽബെർട് നെൽസൺ മാർട്ടിസ് ആണ് ഈ വിഷയത്തിൽ ക്‌ളാസ്സ്‌ എടുത്തത്.

നഴ്സിംഗ് മേഖലയിലെ നിയമ പ്രശ്നങ്ങൾ, പ്രൊഫഷണൽ നെറ്റ് വർക്കിംഗ്, ഷെയേർഡ് നോളഡ്ജ്, , തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സ് മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകൾ വൈകിട്ട് അഞ്ചുമണിക്ക് അവസാനിച്ചു..

നഴ്‌സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്‌റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്നറുമായ എവ്‌ലീ, ലണ്ടന്‍ കിങ്സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രനും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ളതുമായ മിനിജ ജോസഫ്, ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഷെയർ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനും ജോലിചെയ്യുന്ന ശ്രീമതി ദീപ ,യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മായ ശ്രീ തമ്പി ജോസ് എന്നിവരാണ് ക്‌ളാസ്സുകൾ നയിച്ചത്.

പങ്കെടുത്ത എല്ലാവരെയും യുക്മ നാഷണൽ പ്രസിഡണ്ട് ശ്രീ മാമ്മൻ ഫിലിപ്പ് അനുമോദിച്ചു. യു എന്‍ എഫ് കോർഡിനേറ്റർ സിന്ധു ഉണ്ണി, പ്രോഗ്രാം കോർഡിനേറ്റർ മനു സഖറിയാ എന്നിവർ എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.
ഫോട്ടോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more