1 GBP = 103.12

യുക്മ മിഡ്ലാണ്ട്‌സ് റീജണല്‍ കായികമേള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

യുക്മ മിഡ്ലാണ്ട്‌സ് റീജണല്‍ കായികമേള   ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സന്തോഷ് തോമസ്

യുക്മ മിഡ്ലാണ്ട്‌സ് റീജണല്‍ കായികമേള 2017 മെയ് 20 ന് റെഡിച്ചില്‍ വച്ച് നടക്കും. റീജിയണിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ. കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.

റീജിയണിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. റീജണല്‍ സ്‌പോര്ട്‌സ് കോ ഓര്‍ഡിനെറ്റര്‍ ഷിജു ജോസഫ് റീജണല്‍ ട്രഷറര്‍ പോള്‍ ജോസഫ്,
കെ സി എ റെഡിച്ച് പ്രസിഡണ്ട് ജസ്റ്റിന്‍ ജോസഫ് ,സെക്കറട്ടറി റെജി ജോര്‍ജ് തുടങ്ങിയവരുടെ നേത്രത്വത്തില്‍ റെഡിച്ചില്‍ മുന്നൊരുക്കങ്ങള്‍ പുരൂഗമിക്കുന്നു.

കായിക മേള നടത്തി മുന്‍ പരിചയം ഉള്ള കെ സി എ ഈ പരുപാടിയും ഏറ്റെടുത്തു നടത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് അംഗ സംഘടനകള്‍ നോക്കിക്കാണുന്നത്. കഴിഞ്ഞ തവണത്തെ ദേശീയ ചാമ്പ്യന്മാരായ മിഡ് ലാണ്ട്‌സ് റീജിയന്‍ ഇത്തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുവാനുള്ള മുന്നൊരുക്കത്തിലാണ്. റീജിയണില്‍ നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്ന കായിക മാമാങ്കത്തിനുള്ള മത്സര ഇനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ അംഗ സംഘടനകള്‍ക്കും എത്തിച്ചു കഴിഞ്ഞുകൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ റീജണല്‍ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

കായികമേള നടക്കുന്ന വേദിയുടെ വിലാസം
Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more