1 GBP = 103.91

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ മേളക്ക് ഇനി രണ്ടു നാള്‍ മാത്രം

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ മേളക്ക് ഇനി രണ്ടു നാള്‍ മാത്രം

സന്തോഷ് തോമസ്

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍കായിക മേളക്ക് ഇനി രണ്ടു നാള്‍ മാത്രം ഒരുക്കങ്ങള്‍ ഏല്ലാം തന്നെ പൂര്‍ത്തിയായി മേള മെയ് 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത്‌റെഡിച്ചിലെ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.നാലാം തവണ ആണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദി യാകുന്നത്.

രാവിലെ ഒന്‍പതു മണിക്കു റജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന കായികമേള യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉത്ഘാടനം ചെയ്യും. യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍ മുഖ്യാതിഥിയാകും.റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും.ചുരുക്കത്തില്‍ റെഡിച്ച് അക്ഷരാര്‍ഥത്തില്‍ ഒരു ഫാമിലി ഔടിംഗ് വേദി യാകും.

കായികമേള യുടെ ഭാഗമായ വടം വലി മത്സരം വളരെ ആവേശ പൂര്‍വമാണ് അംഗ സംഗടനകള്‍ നോക്കി കാണുന്നത്‌റിജിയനിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റിജിയണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് ഡിക്‌സ് ജോര്‍ജ് അഭ്യര്‍ഥിച്ചു.കൂടുത്തല്‍ കൂടുത്തല്‍ വിവരങ്ങള്‍ക്ബന്ധപ്പെടുകശ്രീ ഷിജു ജോസഫ് 07730880926 (സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍) ശ്രീ പോള്‍ ജോസഫ് 07886137944

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more