1 GBP = 103.12

മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ ദശാബ്ദിയാഘോഷവും നാളെ…

മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ ദശാബ്ദിയാഘോഷവും നാളെ…

ലെസ്റ്റര്‍ : നാളെ ലെസ്റ്ററില്‍ ക്‌നാനായ വികാരാവേശം അലതല്ലും. യുകെകെസിഎയുടെ ബൃഹത്തായ യൂണിറ്റുകള്‍ അടങ്ങുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ ദശാബ്ദിയാഘോഷവും ആഘോഷമാക്കുവാനുറച്ച് മിഡ്‌ലാന്‍ഡ്‌സ് ക്‌നാനായക്കാര്‍. ക്‌നാനായ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന പ്രൗഢ ഗംഭീരമായ വേദിയില്‍ മിഡ്‌ലാന്‍ഡ്‌സ് ക്‌നാനായ്ക്കാര്‍ തങ്ങളുടെ കരുത്ത് പ്രകടമാക്കും.

നാളെ രാവിലെ പത്തരയ്ക്ക് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തില്‍ ഫാ. ജസ്റ്റിന്‍ കാരയ്ക്കാടിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ ലെസ്റ്ററില്‍ മിഡ്‌ലാന്‍ഡ്സ് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനത്തിനും ലെസ്റ്റര്‍ ദശാബ്ദിക്കും തുടക്കമാകും. തുടര്‍ന്ന് ലെസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റും മിഡ്‌ലാന്‍ഡ്സ് റീജിയണ്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ സിബു ജോസിന്റെ അധ്യക്ഷതയില്‍ പൊതു സമ്മേളനം നടക്കും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more