1 GBP =
breaking news

യുക്മ നാഷണൽ കലാമേള ശ്രദ്ധ കലാതിലകം , ഗ്ലോസ്റ്റർ ഷെയർ ചാമ്പ്യൻ അസോസിയേഷൻ, മിഡ്‌ലാൻഡ്സിനു ഹാറ്റ്രിക് കിരീടം

യുക്മ നാഷണൽ കലാമേള ശ്രദ്ധ കലാതിലകം , ഗ്ലോസ്റ്റർ ഷെയർ ചാമ്പ്യൻ അസോസിയേഷൻ, മിഡ്‌ലാൻഡ്സിനു ഹാറ്റ്രിക് കിരീടം

യു കെ മലയാളികളുടെ ആവേശമായ യുക്മ നാഷണൽ കലാമേളക്ക് കൊടിയിറങ്ങുമ്പോൾ ആദ്യ മായി യുക്മ കലാമേളയിൽ മാറ്റുരച്ച ശ്രദ്ധവിവേക് ഉണ്ണിത്താൻ യുക്മ കലാതിലകമായി. സംഗീത യു കെ യുക്മ സൗത്ത് ഈസ്റ്റ് റീജിയനിൽ നിന്നുള്ള ഈ 7 വയസ്സുകാരി മികവാർന്ന പ്രകടനവുമായി സിനിമാറ്റിക് ഡാൻസ്, സോങ്, ഫാൻസിഡ്രസ് എന്നീ മൂന്നു വ്യത്യസ്ത ഇനങ്ങളിലായി 11 പോയന്റ് നേടിയാണ് കലാതിലകപട്ടം നേടിയത്
യോർക്ക് ഷെയർ ആന്റ് ഹംബറിൽ നിന്നുള്ള സാൻ തോമസ് ജോർജ്ജ്, ഹരികുമാർ നായർ എന്നിവർ തത്തുല്യ പോയന്റുകളോടെ കലാപ്രതിഭ പട്ടം കരസ്ഥമാക്കി.


കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ 68 പോയന്റുകളോടെ ചാമ്പ്യൻ അസ്സോസിയേഷനായപ്പോൾ, ഷെഫിൽഡ് മലയാളി അസോസിയേഷൻ, മുൻ വർഷത്തെചാമ്പ്യന്മാരായ മിഡ്‌ലാൻഡ്‌സിലെ ബി സി എം സി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.


മുൻ വർഷത്തെ ചാമ്പ്യന്മാരായ യുക്മ മിഡ്‌ലാൻഡ്‌സ് റീജിയൻ ചാമ്പ്യൻ റീജിയൻ കിരീടം മൂന്നാമതും നിലനിർത്തിയപ്പോൾ സൗത്ത് വെസ്റ്റ് റീജിയൻ, യോർക്ക് ഷെയർ റീജിയൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മത്സരിച്ച മൂന്നിനങ്ങളിലും സമ്മാനങ്ങൾ നേടി ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ നിന്നുള്ള ആൻ മേരി ജോജോ നാട്യ മയൂരം അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

അഞ്ചു വേദികളിലായി സൗത്ത് ഈസ്റ്റ് റീജിയണിലെ ഹെയർഫീൽഡ് അക്കാദമിയിൽ അരങ്ങൊരുക്കിയ ദേശീയ കലാമേളക്ക് ഇക്കുറിയും ഒഴുകിയെത്തിയത് അയ്യായിരത്തോളം പേർ. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികളുടെ സൗഹൃദ കൂടിക്കാഴ്ച്ചകളുടെ വേദി കൂടിയായി ഹെയർഫീൽഡ് അക്കാഡമി.






ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫിയുടെ കൂടുതൽ മികച്ച ചിത്രങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more