1 GBP =
breaking news

മെക്‌സികോയില്‍ ഹെലികോപ്റ്റര്‍ അപകടം ; സിംബാവെ പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടു

മെക്‌സികോയില്‍ ഹെലികോപ്റ്റര്‍ അപകടം ; സിംബാവെ പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടു

മെക്‌സിക്കോ: മെക്‌സികോയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സിംബാവെ പ്രതിപക്ഷ നേതാവ് റോയ് ബെന്നറ്റ് മരിച്ചു. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയില്‍ ബുധനാഴ്ചയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഇന്നലെയാണ് റോയ് ബെന്നറ്റിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചത്.

ബെന്നറ്റിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും അപടകടത്തില്‍ കൊല്ലപ്പെട്ടു. ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായ ബെന്നറ്റ് കാര്‍ഷിക വൃത്തി ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. ബെനറ്റിന്റെയും ഭാര്യയുടെയും മരണത്തില്‍ സിംബാബ്വെയിലെ രാഷ്ട്രീയനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more