1 GBP = 104.04
breaking news

മെട്രോ ഉദ്ഘാടനം: മെട്രോമാന്‍ ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ക്ക് വേദിയില്‍ സ്ഥാനമില്ല

മെട്രോ ഉദ്ഘാടനം: മെട്രോമാന്‍ ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ക്ക്   വേദിയില്‍ സ്ഥാനമില്ല

ന്യൂഡല്‍ഹി: ശനിയാഴ്ച കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കാനിരിക്കെ, ചടങ്ങ് നടക്കുന്ന വേദിയില്‍ നിന്ന് ഡല്‍ഹി മെട്രോ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ അടക്കമുള്ളവരെ ഒഴിവാക്കി. മോദിയെ കൂടാതെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നിവര്‍ക്ക് മാത്രമാണ് വേദിയില്‍ സ്ഥാനം ഉണ്ടാവുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എറണാകുളത്ത് നിന്നുള്ള എം.പിയായ കെ.വി.തോമസ്, എം.എല്‍.എമാരായ പി.ടി.തോമസ്, ഹൈബി ഈഡന്‍, കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവരേയും ഒഴിവാക്കി. ഇവരടക്കം പതിമൂന്ന് പേരുടെ പട്ടികയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തത്. എന്നാല്‍, മോദിയടക്കം ഏഴു പേര്‍ക്ക് മാത്രമെ വേദിയില്‍ സ്ഥാനം നല്‍കാനാവൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എസ്.പി.ജി സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ശനിയാഴ്ച രാവിലെ 11ന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം മെട്രോ യാത്രയില്‍ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു, ഇ. ശ്രീധരന്‍, കെ.വി. തോമസ് എം.പി, ഏലിയാസ് ജോര്‍ജ് എന്നിവരും യാത്ര ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന് മാറ്റം വരുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, രമേശ് ചെന്നിത്തലയ്ക്കും ശ്രീധരനും വേദിയില്‍ ഇരിപ്പിടം നല്‍കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതായി പി.ടി.തോമസ് പറഞ്ഞു. എന്നാല്‍, തനിക്ക് വേദിയില്‍ ഇരിപ്പിടം നല്‍കാത്തതില്‍ അസ്വാഭാവികത ഇല്ലെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more