1 GBP = 103.87

മഞ്ഞു വീഴ്ച: ഇന്ന് രാവിലെയുള്ള യാത്രകൾ നരക തുല്യം; യാത്രകൾ ഒഴിവാക്കാൻ മെറ്റ് ഓഫീസ് മുന്നറിയിപ്പ്

മഞ്ഞു വീഴ്ച: ഇന്ന് രാവിലെയുള്ള യാത്രകൾ നരക തുല്യം; യാത്രകൾ ഒഴിവാക്കാൻ മെറ്റ് ഓഫീസ് മുന്നറിയിപ്പ്

ലണ്ടൻ: മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനിൽ ആഞ്ഞടിക്കുകയാണ്, പ്രത്യേകിച്ച് സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ. മഞ്ഞു വീഴ്ച ചില പ്രദേശങ്ങളിൽ നാല്പത് സെന്റി മീറ്റർ കനത്തിൽ വരെ വീണിട്ടുണ്ട്. മിക്കയിടങ്ങളിലും മെറ്റ് ഓഫീസ് ആംബർ വാർണിംഗ് ആണ് നൽകിയിട്ടുള്ളത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ മുഴുവൻ ആംബർ വാർണിംഗ് നൽകിയിട്ടുണ്ട്. സൗത്ത് വെസ്റ്റിലെ ഡെവോൺ കൗണ്ടിയിൽ ഡസൻ കണക്കിന് സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഗ്രെറ്റ് വെസ്റ്റേണിന്റെ നിരവധി ട്രയിൻ സർവ്വീസുകൾ റദ്ദാക്കിയിരുന്നു.

റോഡ്, റയിൽ, വ്യോമ ഗതാഗതത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഹീത്രുവിൽ നിന്ന് മാത്രം ഇന്നലെ നൂറ്റിയമ്പതിലധികം സർവീസുകളാണ് റദ്ദ് ചെയ്തത്. ഇന്നും കൂടുതൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ബ്രിട്ടീഷ് എയർവേയ്‌സ്, ഫ്ലൈബീ തുടങ്ങിയ തങ്ങളുടെ യാത്രക്കാരെ ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്.

മഞ്ഞു വീണത് ഫ്രീസ് ആകാൻ തുടങ്ങിയിട്ടുണ്ട്, അത് തന്നെ ബ്ലാക്ക് ഐസ് പ്രശ്നങ്ങൾ റോഡുകളിൽ  നിരവധിയായി ഉണ്ടാകും. താപനില പല പ്രദേശങ്ങളിലും മൈനസ് എട്ടു മുതൽ പത്ത് ഡിഗ്രി സെൽഷ്യസ് വരെയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more