നിങ്ങളറിഞ്ഞോ, നമ്മുടെ ശരീരത്തില്‍ ആരും കാണാതെ ഒരു കുഞ്ഞന്‍ അവയവം ഒളിച്ചിരിക്കുന്നു


നിങ്ങളറിഞ്ഞോ, നമ്മുടെ ശരീരത്തില്‍ ആരും കാണാതെ ഒരു കുഞ്ഞന്‍ അവയവം ഒളിച്ചിരിക്കുന്നു

മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങളെ കുറിച്ചും ശാസ്ത്രജ്ഞര്‍ വിശദമായി തന്നെ പഠിച്ചിട്ടുണ്ടെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ധാരണകളെയെല്ലാം തെറ്റിച്ച് ഒരു കുഞ്ഞന്‍ അവയവം നമ്മുടെ ശരീരത്തില്‍ ഒളിച്ചിരുപ്പുണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അയര്‍ലാന്‍ഡിലെ ലിമെറിക് സര്‍വ്വകലാശാലയിലെ ആശുപത്രിയിലെ ഡോ. ജെ. കാല്‍വിന്‍ കോഫെയാണ് ഈ കുഞ്ഞന്‍ അവയവത്തെ കണ്ടെത്തിയത്. മെസെന്ററി എന്നാണ് പുതിയ അവയവത്തിന് നല്‍കിയിരിക്കുന്ന പേര്.

ശരീരത്തില്‍ ദഹന വ്യവസ്ഥയുടെ ഒരു ഭാഗമാണ് പുതിയ അവയവവും. ഇതിന്റെ ഘടനയേയും രൂപത്തേയും കുറിച്ച് ശാസ്ത്രലോകത്തിന് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനവും ധര്‍മ്മവും എന്താണ് എന്നതിനെ കുറിച്ച് വലിയ പിടിയില്ല. മെസന്ററിയുടെ പ്രവര്‍ത്തനം മനസ്സിലാക്കിയാല്‍ ദഹന വ്യവസ്ഥയെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ആമാശയ ക്യാവിറ്റിയോട് ചേര്‍ന്ന് കുടല്‍ തുടങ്ങുന്ന ഭാഗത്താണ് മെസന്ററി കാണപ്പെടുന്നത്. അതായത് അമാശയത്തില്‍ നിന്ന് കുടലിലേക്ക് വ്യാപിച്ച് കിടക്കുന്ന ഒരു അവയവമാണ് മെസന്ററി. കഴിഞ്ഞ വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മെസന്ററിയെ കുറിച്ച് പഠിച്ച് തുടങ്ങിയിരിക്കുന്നു. ലോകത്തെ പ്രമുഖ മെഡിക്കല്‍ബുക്കുകളും മെസന്ററിയെ കുറിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

കുടലിനെ വയറിനുള്ളില്‍ ഉറപ്പിച്ച് നിര്‍ത്തുന്ന രണ്ട് കവചമുളള അവയവമാണ് മെസന്ററി. 2012 ല്‍ തന്നെ കോഫേയ്ക്ക് മെസന്ററിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ടനത്തിയ വിശദമായ പഠനത്തിലാണ് മെസന്ററി ഒരു പ്രത്യേക അവയവം തന്നെയാണ് എന്ന് കണ്ടെത്തിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317