1 GBP = 103.68
breaking news

ലാ​സ്​ വേ​ഗ​സ്​ വെ​ടി​വെ​പ്പ്​: ആ​ക്ര​മ​ണ പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​​ അ​റി​ഞ്ഞി​ല്ലെ​ന്ന്​ പാ​ഡ​ക്കിന്‍റെ കാ​മു​കി മേരിലോ ഡാൻലി

ലാ​സ്​ വേ​ഗ​സ്​ വെ​ടി​വെ​പ്പ്​: ആ​ക്ര​മ​ണ പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​​ അ​റി​ഞ്ഞി​ല്ലെ​ന്ന്​ പാ​ഡ​ക്കിന്‍റെ കാ​മു​കി മേരിലോ ഡാൻലി

ന്യൂയോ​ർ​ക്​:ലാ​സ്​ വേ​ഗ​സി​ൽ 59 പേ​രു​ടെ ജീ​വ​നെ​ടു​ത്ത വെ​ടി​വെ​പ്പി​നെ​ക്കു​റി​ച്ച്​ ത​നി​ക്ക്​ മു​ൻ​കൂ​ട്ടി വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ കൊ​ല​യാ​ളി സ്​​റ്റീ​ഫ​ൻ പാ​ഡ​ക്കി​​െൻറ കാ​മു​കി മേ​രി​ലോ ഡാ​ൻ​ലി. പാ​ഡ​ക്​ നി​ഗൂ​ഢ​ജീ​വി​ത​മാ​ണ്​ ന​യി​ച്ചി​രു​ന്ന​തെ​ന്ന പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്ത​ലി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു മേ​രി​ലോ​യു​ടെ പ്ര​സ്​​താ​വ​ന. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്​ ആ​ദ്യ​മാ​യാ​ണ​വ​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

​േമ​രി​ലോ കു​റേ​ക്കാ​ല​മാ​യി മെ​സ്ക്വി​റ്റി​ലെ വീ​ട്ടി​ൽ പാ​ഡ​ക്കു​മൊ​ത്താ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. താ​ൻ ഒ​രു ​അ​മ്മ​യും മു​ത്ത​ശ്ശി​യു​മാ​ണ്. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ വേ​ദ​ന​യെ​ന്താ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​നാ​വും. ദ​യാ​ലു​വും ശാ​ന്ത​നും ക​രു​ത​ലു​മു​ള്ള ത​​െൻറ സു​ഹൃ​ത്ത്​ ഒ​രി​ക്ക​ലും അ​ങ്ങ​നെ​യൊ​രു ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന്​ ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും മേ​രി​ലോ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും അ​വ​ർ എ​ഫ്.​ബി.​െ​എ​യോ​ട്​ പ​റ​ഞ്ഞു.

ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷ​മാ​ണ്​ അ​വ​രെ ​ചോ​ദ്യം ചെ​യ്​​ത​ത്. ത​നി​ക്ക്​ ഒ​രു​ല​ക്ഷം ഡോ​ള​ർ അ​യ​ച്ചു​ത​ന്ന​പ്പോ​ൾ ബ​ന്ധം ഒ​ഴി​വാ​ക്കാ​നു​ള്ള പരിപാടിയാണെ​ന്നാ​ണ്​ ക​രു​തി​യ​ത്. ത​നി​ക്കും കു​ടും​ബ​ത്തി​നും വീ​ടു​ വാ​ങ്ങാ​നാ​ണ്​ തു​ക​യെ​ന്നാ​ണ്​ പാഡക്​ പ​റ​ഞ്ഞതെന്നും അവർ വ്യക്തമാക്കി

അ​തി​നി​ടെ, സ്വ​യം വെ​ടി​വെ​ച്ചു മ​രി​ക്കാ​ന​ല്ല, കൃ​ത്യം ന​ട​ത്തി​യ​തി​നു ശേ​ഷം ഒാ​ടി​ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു പ്ര​തി ല​ക്ഷ്യ​മി​ട്ട​തെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി. പാ​ഡ​ക്​ സം​ഗീ​ത​പ​രി​പാ​ടി ന​ട​ക്കു​ന്ന തു​റ​ന്ന വേ​ദി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്തി​നെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്​ എ​ത്തി​യി​ട്ടി​ല്ല. വെ​ടി​വെ​പ്പി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​മ്പും ഇ​യാ​ൾ ചൂ​തു​ക​ളി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. ലാ​സ്​ വേ​ഗ​സി​ൽ ആ​ഡം​ബ​ര വീ​ടു വാ​ങ്ങാ​ൻ ഇ​യാ​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more