1 GBP = 103.95

യുക്മ യുടെ ആദ്യ നാഷണൽ കമ്മിറ്റി അംഗം അനീഷ് മാണിയുടെ മാതാവിന്റെ നിര്യാണത്തിൽ യുക്മയുടെ ആദരാഞ്ജലികൾ

യുക്മ യുടെ ആദ്യ നാഷണൽ കമ്മിറ്റി അംഗം അനീഷ് മാണിയുടെ മാതാവിന്റെ നിര്യാണത്തിൽ യുക്മയുടെ ആദരാഞ്ജലികൾ

മൂവാറ്റുപുഴ ആയവന കാടംകുളം റിട്ടയേർഡ് അധ്യാപകനായിരുന്ന കെ ജെ മാണി യുടെ ഭാര്യ റിട്ടയേർഡ് അധ്യാപിക മേഴ്‌സി മാണി സ്വഭവനത്തിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം കുടുംബാങ്ങങ്ങൾ വ്യസനസമേതം അറിയിച്ചു. പരേത കൊടുവേലി കല്യാടിക്കൽ കുടുംബാംഗമാണ്.
മേഴ്‌സി ടീച്ചറിന്റെ ശവസംസ്‌കാരം നാളെ 13 / 10 / 2017 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടുമണിക്ക് ആയവന സേക്രഡ് ഹാർട്ട് ചർച്ചിൽ വച്ച് നടത്തുന്നതാണ്.
മക്കൾ അനീഷ് (യു കെ), ജിനീഷ് / സബിത (കാനഡ), മരുമക്കൾ ജൂലിയ (വെള്ളിലാമറ്റം ചിലിമ്പിക്കൽ കുടുംബം) നിജി (മൂക്കന്നൂർ കോട്ടയ്ക്കൽ കുടുംബം) കിരൺ (കാനഡ) ( പ്രവിത്താനം അവുസേപ്പുപറമ്പിൽ കുടുംബം).

അനീഷ് മാണി യുക്മയുടെ ആദ്യ നാഷണൽ കമ്മിറ്റി അംഗമായിരുന്നു. അനീഷ് മാണിയുടെ മാതാവിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more