1 GBP = 103.12

ദയാവധം. സുപ്രീംകോടതി വിധി ഇന്ന്‌

ദയാവധം. സുപ്രീംകോടതി വിധി ഇന്ന്‌

ദയാവധം നിയമ വിദേയമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീകോടതി വിധി ഇന്ന്. ജീവിക്കാനുള്ള അവകാശത്തില്‍ മരിക്കാനുള്ള ്‌വകാശവും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കും. ദയാവധം നിയമവിധേയമാക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദപ്രകാരം ദയാവധത്തിനും അവകാശമുണ്ടെന്നാണ് ഹര്‍ജിക്കാരായ കോണണ്‍ കോസിന്റെ നിലപാട്.
ജീവിതത്തിലേക്ക് ഇനിഒരിക്കലും മടങ്ങിവരില്ലന്ന് നൂറ് ശതമാനം ഉറപ്പുള്ള രോഗികള്‍ക്ക് ദയാവധം അവകാശമാണ്. കോമ തുടങ്ങിയ അവസ്ഥകളില്‍ കളിയുന്നവരുടെ ജീവിതം നരകതുല്ല്യമാണ്.ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങള്‍ എടുത്ത് മാറ്റിയും ഭക്ഷണം നിര്‍ത്തലാക്കിയും ദയാവധം നടപ്പിലാക്കണം, വ്യക്തകള്‍ക്ക് സ്വന്തം തീരുമാനം എടുക്കാന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് താരുമാനം എടുക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more