1 GBP = 103.14

മേഘാലയയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

മേഘാലയയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

ഷില്ലോംഗ്: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ത്രിപുരയിലും നാഗാലാൻഡിലും തകർന്നടിഞ്ഞ കോൺഗ്രസിന് ആശ്വാസമായി മേഘാലയ. 59 അംഗ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 22 സീറ്റുമായി ഭരണകക്ഷിയായ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എൻ.പി.പിക്ക് 14 സീറ്റിലും ബി.ജെ.പിക്ക് അഞ്ച് സീറ്റിലുമാണ് ലീഡുള്ളത്. 15 സീറ്റുകളിൽ മറ്റുള്ള പാർട്ടികളാണ് മുന്നിട്ട് നിൽക്കുന്നത്.

അതിനിടെ,​ മേഘാലയയിൽ ഭരണം നിലനിറുത്താൻ കോൺഗ്രസ് നീക്കം തുടങ്ങി. സ്വതന്ത്രന്മാരേയും മറ്റു ചെറുപാർട്ടികളേയും കൂടെ നിറുത്താൻ കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ മേഘാലയയിലേക്ക് തിരിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more