1 GBP = 104.08

ആന്ത്രാക്സ് ഭീതി പരത്തി മേഗന് കത്ത്; വെളുത്ത പൗഡർ അടങ്ങിയ പാക്കറ്റ് എത്തിയത് തപാലിൽ, ഒപ്പം വർഗ്ഗീയ വിദ്വേഷമടങ്ങിയ കുറിപ്പും

ആന്ത്രാക്സ് ഭീതി പരത്തി മേഗന് കത്ത്; വെളുത്ത പൗഡർ അടങ്ങിയ പാക്കറ്റ് എത്തിയത് തപാലിൽ, ഒപ്പം വർഗ്ഗീയ വിദ്വേഷമടങ്ങിയ കുറിപ്പും

ലണ്ടൻ: ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു മേഗൻ മെർക്കലിന് അജ്ഞാതന്റെ കത്ത്. വെളുത്ത പൗഡർ അടങ്ങിയ പാക്കറ്റാണ് തപാലിൽ എത്തിയത്. തുടക്കത്തിൽ ആന്ത്രാക്സ് ഭീതി പടർന്നിരുന്നെങ്കിലും പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. പാക്കറ്റിനൊപ്പം വർഗ്ഗീയ വിദ്വേഷമടങ്ങിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. കുറിപ്പിലെ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഈ മാസം പന്ത്രണ്ടാം തിയതിയാണ് സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് പാർക്ക് ഓഫീസിൽ ലെറ്റർ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. റേസിസ്ററ് ഹേറ്റ് ക്രൈമിൽ ഉൾപ്പെടുത്തിയാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

നേരത്തെ പാർലമെന്റ് ഓഫീസിലും ഇത്തരത്തിലുള്ള ഒരു പാക്കറ്റ് തപാലിൽ ലഭിച്ചിരുന്നു. രണ്ടു കത്തിലും ഏറെ സമാനതകളുണ്ടെന്ന് സ്കോട്ലൻഡ് യാർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇത്തരത്തിൽ ലഭ്യമായ കത്തുകളെല്ലാം അന്വേഷണ പരിധിയിലാണ്. മെറ്റ് പോലീസിന്റെ കൗണ്ടർ ടെററിസം ഗ്രൂപ്പാകും കേസ് കൈകാര്യം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

മേയിലാണ് ഹാരിയും മേഗനും തമ്മിലുള്ള വിവാഹം. ഒരാളാണോ അതോ ഒരു ഗ്രൂപ്പാണോ കത്തുകൾക്ക് പിന്നിലെന്നത് ആണ് പ്രധാന അന്വേഷണ വിഷയം. ഹാരിയും മേഗനും കത്ത് കിട്ടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more