1 GBP = 104.37
breaking news

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവം ആയി മാർച്ച് 31ന്…

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവം ആയി മാർച്ച് 31ന്…

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവം ആയി മാർച്ച് 31 ആഘോഷിക്കും. അഹിംസയ്ക്കുമേല്‍ ദേവി (നന്മ) വിജയം നേടിയ ദിനമായാണ് മീന മാസത്തിലെ ഭരണിയെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. ശാന്തസ്വരൂപിണിയായ ദേവിയുടെ (ദുര്‍ഗ്ഗ) ഉല്പത്തിയുമായും മീനമാസത്തിലെ ഭരണിയെ ബന്ധപ്പെടുത്തി ഐതീഹ്യങ്ങളുണ്ട്.

കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷേത്രങ്ങളില്‍ ഉത്സവം സമാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നത് ഈ നാളിലാണ്. ദേവീ പ്രീതിക്കായി ഭക്തര്‍ വഴിപാടുകളും നേര്‍ച്ചകളുമായി ക്ഷേത്രങ്ങളിലെത്തുന്നതും മീനമാസത്തിലെ ഭരണിയ്ക്ക് പ്രാധാന്യം നല്‍കുന്നു. വൈകിട്ട് 5:30 മുതൽ പ്രത്യേക ഭജന , ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ പ്രത്യേക കാര്യപരിപാടികൾ .
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി ……

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more