1 GBP = 103.90

വിദേശത്ത് എം.ബി.ബി.എസ് പഠനത്തിനും ‘നീറ്റ്’ പാസാവേണ്ടി വരും

വിദേശത്ത് എം.ബി.ബി.എസ് പഠനത്തിനും ‘നീറ്റ്’ പാസാവേണ്ടി വരും

ന്യൂഡൽഹി: ഇന്ത്യയിൽ എം.ബി.ബി.എസ് പ്രവേശനത്തിന് സീറ്റ് ലഭിക്കാതെ വരുന്ന വിദ്യാർത്ഥികൾ വിദേശത്ത് മെഡിക്കൽ പഠനത്തിന് പോയാലും ‘നീറ്റ്’ പരീക്ഷ പാസാകണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിലൂടെ യോഗ്യരായ വിദ്യാർത്ഥികൾ മാത്രം പ്രവേശനം നേടുന്നുവെന്ന് ഉറപ്പാക്കാനാവുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.ഇത് സംബന്ധിച്ച ശുപാർശ ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ശുപാർശ അംഗീകരിച്ചാൽ ‘നീറ്റ്’ പാസാകുന്നവർക്ക് മാത്രമെ വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്നതിന് എതിർപ്പില്ലാ രേഖ (നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) നൽകൂ. 2016 മുതലാണ് എം.ബി.ബി.എസ് പ്രവേശനത്തിന് ‘നീറ്റ്’ നിർബന്ധമാക്കി തുടങ്ങിയത്.
വിദേശത്ത് എം.ബി.ബി.എസ് പ്രവേശനം തേടുന്ന വിദ്യാർത്ഥികളിൽ 12 മുതൽ 15 ശതമാനം മാത്രമെ, മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ നടത്തുന്ന വിദേശ ഗ്രാജുവേറ്റ്സ് പരീക്ഷ പാസാകുന്നുള്ളു. വിദേശത്ത് പഠനം പൂർത്തിയാക്കി തിരികെ ഇന്ത്യയിലെത്തുന്നവർ ഈ പരീക്ഷ പാസായില്ലെങ്കിൽ അവരെ രാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ അനുവദിക്കാതിരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ ഇന്ത്യയ്ക്ക് പുറത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയിൽ നിന്ന് ആവശ്യകതാ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പ്രതിവർഷം ഏഴായിരം വിദ്യാർത്ഥികൾ ഇന്ത്യയ്ക്ക് പുറത്ത് എം.ബി.ബി.എസ് പ്രവേശനം തേടുന്നുണ്ട്. ചൈനയിലേക്കും റഷ്യയിലേക്കുമാണ് ഇവരിൽ ഭൂരിഭാഗവും പോകുന്നത്.

ഇന്ത്യയിൽ ആകെയുള്ളത് 52 ,715 മെഡിക്കൽ സീറ്റുകൾ മാത്രമാണ്. അതേസമയം മെഡിക്കൽ പഠനം ആഗ്രഹിച്ച് 18 ലക്ഷം വിദ്യാർത്ഥികൾ മുന്നോട്ട് വരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് അനുസരിച്ച് വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിത് 13നും 26.9 ശതമാനത്തിനും ഇടയിലാണ്. ഇത് വളരെ ആശങ്കപ്പെടുത്തുന്നതാണെനന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് വിദേശത്ത് പഠനം പൂർത്തിയാക്കി തിരികെ ഇന്ത്യയിലെത്തുന്ന വിദ്യാർത്ഥികൾക്ക്, പരീക്ഷ പാസാകാതെ കഴിയാൻ വരുന്നതോടെ ഇന്ത്യയിലെ ആരോഗ്യമേഖലയിൽ സംഭാവന ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് മന്ത്രാലയം പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more