1 GBP = 104.01

 നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ എതിരാളിയെ ഇടിച്ചിട്ട് മെയ് വെതറിന് തുടര്‍ച്ചയായ അന്‍പതാം വിജയം

  നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ എതിരാളിയെ ഇടിച്ചിട്ട് മെയ് വെതറിന് തുടര്‍ച്ചയായ അന്‍പതാം വിജയം

നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ഫ്‌ളോയിഡ് മെയ് വെതറിന് വിജയം. ആദ്യ പ്രൊഫഷണല്‍ പോരാട്ടത്തിനായി ഇറങ്ങിയ മാക് ഗ്രിഗറിനെ ഇടിച്ചിട്ട അമേരിക്കന്‍ താരം തുടര്‍ച്ചയായ അന്‍പതാം വിജയം നേടി. യുഎസിലെ ലാസ് വാഗാസിലായിരുന്നു മത്സരം.

മൂന്ന് മിനിട്ട് വീതമുള്ള 12 റൗണ്ടുകളിലായിട്ടായിരുന്നു മത്സരം. എന്നാല്‍ പത്താം റൗണ്ടില്‍ തന്നെ വിധിവരുകയായിരുന്നു. മെയ് വെതറിന്റെ തലങ്ങും വിലങ്ങുമുള്ള ഇടി താങ്ങാനാകാതെ ചോരയില്‍ കുളിച്ച് ഗ്രിഗര്‍ റോപ്പിലേക്ക് വീണതോടെ റഫറി ഇടപെട്ട് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.30 മുതലാണ് മത്സരം നടന്നത്.

ആദ്യ മൂന്ന് റൗണ്ടുകളില്‍ ഏകപക്ഷീയമായി ലീഡ് നേടികൊണ്ടായിരുന്നു അയര്‍ലാന്‍ഡുകാരനായ ഗ്രിഗറിന്റെ തുടക്കം. ഒന്‍പത് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ മെയ് വെതറിന് 86 പോയന്റും ഗ്രിഗറിന് 85 പോയന്റുമായിരുന്നു. എന്നാല്‍ പത്താം റൗണ്ടില്‍ തുടക്കക്കാരന്റെ തളര്‍ച്ച മുതലെടുത്ത് മെയ് വെതര്‍ കടുത്ത അക്രമണം അഴിച്ചുവിടുകയായിരുന്നു.

ലോക ബോക്‌സിംഗ് കൗണ്‍സിലിന്റേയും ലോക ബോക്‌സിംഗ് അസോസിയേഷന്റേയും കീരീടങ്ങള്‍ നേടിയ താരമായ മെയ് വെതര്‍ ലോകം കണ്ട ഏറ്റവും മികച്ച ഡിഫന്‍സീവ് ബോക്‌സറാണ്. ഏറ്റവും അധികം ആരാധകരും താരമൂല്യവുമുള്ള ബോക്‌സിംഗ് താരം കൂടിയാണ് മെയ് വെതര്‍. ലൈറ്റ് വെയ്റ്റ്, ഫെതര്‍ വെയ്റ്റ് വിഭാഗങ്ങൡ ഒരേ സമയം ചാമ്പ്യനായ വ്യക്തിയാണ് ഐറിഷുകാരനായ ഗ്രിഗര്‍. ഫെതര്‍വെയ്റ്റ് വിഭാഗത്തില്‍ തുടര്‍ച്ചയായ പത്ത് വര്‍ഷം ചാമ്പ്യനായ ജോസ് ആള്‍ഡോയെ 13 സെക്കന്‍ഡിനുള്ളില്‍ ഇടിച്ചിട്ടാണ് ഗ്രിഗര്‍ മെയ് വെതറിനെ നേരിടാനെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more