1 GBP = 103.90

യൂറോപ്യൻ യൂണിയന് താക്കീതുമായി തെരേസാ മേയ്; പുതിയ ബ്രെക്സിറ്റ്‌ പ്ലാനുകൾക്ക് അനുഭാവപൂർവ്വമായ നടപടികൾ ഇയു നേതാക്കളിൽ നിന്നുണ്ടാകണം, ഇല്ലെങ്കിൽ “നോ ഡീൽ”

യൂറോപ്യൻ യൂണിയന് താക്കീതുമായി തെരേസാ മേയ്; പുതിയ ബ്രെക്സിറ്റ്‌ പ്ലാനുകൾക്ക് അനുഭാവപൂർവ്വമായ നടപടികൾ ഇയു നേതാക്കളിൽ നിന്നുണ്ടാകണം, ഇല്ലെങ്കിൽ “നോ ഡീൽ”

ലണ്ടൻ: യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി തെരേസാ മേയ് രംഗത്തെത്തി. ബ്രിട്ടന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നാണ് മുന്നറിയിപ്പ്. പുതിയ ബ്രെക്സിറ്റ്‌ പ്ലാനുകളിൽ അനുഭാവപൂർവ്വമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നാണ് മെയ് പറഞ്ഞിരിക്കുന്നത്. ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതോടെ യൂറോപ്യൻ യൂണിയന് നൽകേണ്ടി വരുന്ന 40 ബില്യൺ വിടുതൽ ബില്ലും ക്യാൻസൽ ചെയ്യുമെന്ന മുന്നറിയിപ്പും മെയ് നൽകിക്കഴിഞ്ഞു. തന്റെ ക്യാബിനറ്റിലെ മുഴുവൻ അംഗങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മേയ് നൽകി.

മേയുടെ മുന്നറിയിപ്പ് ടോറി പക്ഷത്തെ ബ്രെക്സിറ്റ്‌ വാദികളും സ്വാഗതം ചെയ്തു. മുൻ മന്ത്രി കൂടിയായ ഡേവിഡ് ജോൺസ് ഏറ്റവും നല്ല വാർത്തയെന്നാണ് പ്രതികരിച്ചത്. ബ്രെക്സിറ്റ്‌ നോ ഡീൽ മാസങ്ങൾക്ക് മുൻപ് തന്നെ വേഗത്തിലാക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകിയതോടെ തെരേസാ മേയ്ക്കും ക്യാബിനറ്റിൽ പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്. ബോറിസിന്റെയും ഡേവിസിന്റെയും രാജിയോടെ പുനഃസംഘടിപ്പിച്ച മന്ത്രിസഭയിൽ മേയ് കൂടുതൽ ശക്തയാവുകയാണ്. ഡേവിസിന് പകരമായി ബ്രെക്സിറ്റ്‌ സെക്രട്ടറിയായി ചുമതലയേറ്റ ഡൊമിനിക് റാബ് സർക്കാരിന്റെ ബ്രെക്സിറ്റ്‌ പോളിസിയും ഡീലുകൾ ഒന്നുമില്ലാതെയാണ് പുറത്ത് പോകേണ്ടി വരുകയെങ്കിൽ അതിനെക്കുറിച്ചുള്ള പദ്ധതികളും ക്യാബിനെറ്റിൽ അവതരിപ്പിച്ചിരുന്നു. അതേസമയം നാളെ സർക്കാരിന്റെ ബ്രെക്സിറ്റ്‌ പോളിസിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തിറക്കുമെന്ന് വൈറ്റ്ഹാൾ വക്താവ് അറിയിച്ചു.

പരിസ്ഥിതി സെക്രട്ടറി മൈക്കൽ ഗോവും മേയുടെ ബ്രെക്സിറ്റ്‌ പ്ലാനുകളെ നൂറു ശതമാനം പിന്തുണച്ചാണ് മുന്നോട്ട് വന്നത്. അതേസമയം കടുത്ത ബ്രെക്സിറ്റ്‌ വാദിയായ ജേക്കബ് റീസ് മോഗ് ലേബർ എംപിമാരെ കൂട്ടുപിടിച്ച് മേയുടെ ബ്രെക്സിറ്റ്‌ പ്ലാനുകൾ അതേപടി നടപ്പാക്കാമെന്ന മോഹം വേണ്ടെന്നും മുന്നറിയിപ്പ് നൽകി.അതേസമയം തന്റെ ബ്രെക്സിറ്റ്‌ പ്ലാൻ ബ്രിട്ടീഷ് വോട്ടർമാരുടെ ആവശ്യം പൂർണ്ണമായും സംരക്ഷിക്കുന്ന ഒന്നാണെന്നും മേയ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more