1 GBP = 103.12

അവസാനം മേയ് എത്തി, ദുരന്തബാധിതരെ കാണാന്‍

അവസാനം മേയ് എത്തി, ദുരന്തബാധിതരെ കാണാന്‍

ഗ്രെന്‍ഫെല്‍ ദുരന്തബാധിതരെ കാണാന്‍ അവസാനം പ്രധാനമന്ത്രി തെരേസാ മേയ് എത്തി. കഴിഞ്ഞദിവസം മേയ് ദുരന്തസ്ഥലം സന്ദര്‍ശിച്ചെങ്കിലും ദുരന്ത ബാധിതരെ കാണാതെ സ്ഥലം വിട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് ദുരന്തബാധിതരെ നേരിട്ട് കാണാനായി മേയ് എത്തിയത്. ചെല്‍സിയ ആന്‍ഡ് വെസ്റ്റ്മിനിസ്റ്റര്‍ ആശുപത്രിയിലെത്തിയാണ് ദുരന്തബാധിതരെ മേയ് സന്ദര്‍ശിച്ചത്. അമിതമായി പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മേയുടെ സന്ദര്‍ശനം റദ്ദാക്കിയത്. എന്നാല്‍ ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മേയ് ദുരന്തബാധിതരെ സന്ദര്‍ശിക്കാത്തതിന്റെ ദേഷ്യം ഇരകള്‍ കാബിനറ്റ് മന്ത്രിയായ ആന്‍ഡ്രിയ ലീഡ്‌സത്തോട് തീര്‍ത്തിരുന്നു. സാദിഖ് ഖാനും ജെറമി കോര്‍ബിയനും സംഭവസ്ഥലത്തെത്തി ദുരന്തബാധിതരെ ആശ്വസിപ്പിച്ചെന്നും എന്നാല്‍ സംഭവസ്ഥലത്തെത്തിയ പ്രധാനമന്ത്രി ആരേയും കാണാതെ സ്ഥലം വിട്ടുവെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ആള്‍ ലീഡ്‌സത്തോട് ക്ഷോഭത്തോടെ ചോദിച്ചിരുന്നു.

2009 ല്‍ സമാനമായ തീപിടുത്തം ഉണ്ടെയെങ്കിലും അതില്‍ നിന്ന് ആരും പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നും ദുരന്തബാധിതര്‍ ആരോപിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ദുരന്തബാധിതരെ കാണാന്‍ സാധിക്കാതെ പോയതെന്ന് നമ്പര്‍ 10 വൃത്തങ്ങള്‍ അറിയിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച മേയ് വികാരാധീനയായെന്നും ദുരന്തത്തെ കുറിച്ച് ഒരു പൊതു അന്വേഷണം മേയ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും നമ്പര്‍ 10 സോഴ്‌സുകള്‍ അറിയിച്ചു. എന്നാല്‍ കെന്‍സിംഗ്ടണ്‍ സന്ദര്‍ശിച്ച മേയ് ഇപ്പോഴും ഇലക്ഷന്‍ ടാറ്റിക്‌സ് പുറത്തെടുക്കുകയാണ്എന്ന് മുന്‍ കാബിനറ്റ് മന്ത്രി പോര്‍ട്ടില്ലോ കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more