1 GBP = 104.08

ഐറിഷ് അതിർത്തി വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ താത്പര്യങ്ങൾക്ക് ബ്രിട്ടൻ വഴങ്ങിയെന്ന് റിപ്പോർട്ടുകൾ; അംഗീകരിക്കില്ലെന്ന് ഡെമോക്രാറ്റിക് യൂണിയണിസ്റ് പാർട്ടി

ഐറിഷ് അതിർത്തി വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ താത്പര്യങ്ങൾക്ക് ബ്രിട്ടൻ വഴങ്ങിയെന്ന് റിപ്പോർട്ടുകൾ; അംഗീകരിക്കില്ലെന്ന് ഡെമോക്രാറ്റിക് യൂണിയണിസ്റ് പാർട്ടി

ലണ്ടൻ: ബ്രെക്സിറ്റ്‌ വ്യാപകര കരാറുകളെ സംബന്ധിച്ച ചർച്ചകൾ പുനഃരാരംഭിക്കാനിരിക്കെ ഐറിഷ് അതിർത്തി വിഷയത്തിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ താത്പര്യങ്ങൾക്ക് വഴങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബ്രിട്ടൻ ഇയു വിട്ടതിനു ശേഷവും നോർത്തേൺ അയർലണ്ടിനെ സിംഗിൾ മാർക്കറ്റിലും കസ്റ്റംസ് യൂണിയനിലും നില നിറുത്തണമെന്ന ആവശ്യമാണ് ബ്രിട്ടൻ അംഗീകരിച്ചത്. എന്നാൽ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡെമോക്രറ്റിക് യൂണിയണിസ്റ് പാർട്ടി നേതാക്കളും രംഗത്തെത്തി.

നേരത്തെ യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലാഡ് ജങ്കാറുമായും ഇ യു ബ്രെക്സിറ്റ്‌ നോഗോഷിയേറ്റർ മൈക്കിൾ ബാർനിയറുമായി ഇന്ന് പ്രധാനമന്ത്രി തെരേസ മെയ് ബ്രെസ്സൽസിൽ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇന്ന് നടന്ന മീറ്റിങ്ങിലാണ് തീരുമാനം എടുത്തതെന്ന് അറിയുന്നു. എല്ലാ യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നല്കിയതിൽ നിന്നുമാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. ബ്രെക്സിറ്റ്‌ ട്രേഡ് ഡീലുകൾ ഉറപ്പിക്കുന്നതിന് മുൻപ് തന്നെ ഐറിഷ് അതിർത്തി വിഷയത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാകണമെന്ന് റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് പ്രധാനമന്ത്രി ലിയോ വരേദ്കർ യൂറോപ്യൻ യൂണിയന് മുന്നറിപ്പ് നൽകിയിരുന്നു. അതനുസരിച്ച് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കും റിപ്പബ്ലിക് ഓഫ് അയർലണ്ടിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു.

എന്നാൽ നോർത്തേൺ അയർലൻഡ് വിഷയത്തിൽ ഡെമോക്രാറ്റിക് യൂണിയനിസ്റ് പാർട്ടി നേതാക്കൾ നേരത്തെ താന്നെ തെരേസാ മേയ്ക്ക് വ്യക്തമായ സൂചനകൾ നൽകിയിരുന്നു. യുകെ എന്നതിന്റെ ഭാഗമാണ് നോർത്തേൺ അയര്ലാണ്ടെന്നും യു കെ യൂറോപ്യൻ യൂണിയൻ വിടുന്നതിനൊപ്പം നോർത്തേൺ അയർലണ്ടിന് വേണ്ടി പ്രത്യേക നിയമങ്ങൾ ഉണ്ടാകേണ്ടതില്ലെന്നും ഡി യു പി നേതാക്കൾ പറഞ്ഞിരുന്നു. ഡി യു പി നേതാക്കളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച് ഭരണം നടത്തുന്ന തെരേസ മെയ്ക്ക് ഐറിഷ് അതിർത്തി വിഷയം കൂടുതൽ കീറാമുട്ടിയാകുമെന്ന് ഉറപ്പാണ്.

ബെൽഫാസ്റ്റിൽ അടിയന്തിര വാർത്താ സമ്മേളനം വിളിച്ച് കൂട്ടിയാണ് ഡി യു പി നേതാക്കൾ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more