1 GBP = 103.69

തീരുമാനങ്ങൾക്ക് മാറ്റമില്ല; വീണ്ടുമൊരു ബ്രെക്സിറ്റ്‌ റഫറണ്ടം വന്നാലും തന്റെ വോട്ട് ആദ്യത്തേത് പോലെ തന്നെ; നയം വ്യക്തമാക്കി തെരേസാ മേയ്

തീരുമാനങ്ങൾക്ക് മാറ്റമില്ല; വീണ്ടുമൊരു ബ്രെക്സിറ്റ്‌ റഫറണ്ടം വന്നാലും തന്റെ വോട്ട് ആദ്യത്തേത് പോലെ തന്നെ; നയം വ്യക്തമാക്കി തെരേസാ മേയ്

ബ്രെക്സിറ്റ്‌ നടപ്പാക്കുകയെന്നതാണ് തന്റെ ഉത്തരവാദിത്വം, അതിൽ യാതൊരു മാറ്റവുമില്ലെന്ന് പ്രധാനമന്ത്രി തെരേസാ മേയ്. ഇനിയുമൊരു വോട്ടെടുപ്പ് വന്നാലും തന്റെ വോട്ട് യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ സ്വാതന്ത്രമാകുന്നതിന് തന്നെയായിരിക്കും. ഫ്രാൻസിലെ പ്രമുഖ ടിവി ചാനലായ ഫ്രാൻസ് 2 ന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്. കാര്യങ്ങള്‍ ഇത്രയൊക്കെ മുന്നോട്ട് പോയിട്ടും തന്റെ മനഃസ്ഥിതിയില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് തെരേസ മേയ് വ്യക്തമാക്കിയിരിക്കുന്നത്.

ഹിതപരിശോധന ഇന്ന് നടന്നാല്‍ പോലും താന്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. താനൊരു യൂറോപ്യനാണെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. 2016 ജൂണില്‍ നടന്ന വോട്ടെടുപ്പിലും താന്‍ ചെയ്തത് ഇതാണ്. ബ്രക്‌സിറ്റ് നടപടികള്‍ക്ക് തുടക്കം കുറിച്ച് ഒരു വര്‍ഷം എത്തുമ്പോഴും തന്റെ മനസ്സില്‍ യാതൊരു മാറ്റവുമില്ലെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ബ്രസല്‍സുമായുള്ള ചര്‍ച്ചകള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്നാല്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടും, ട്രഷറി മന്ത്രി ലിസ് ട്രസും തങ്ങള്‍ ബ്രക്‌സിറ്റിന് അനുകൂലമായി മനസ്സ് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ തകരുമെന്നായിരുന്നു ട്രഷറി നേരത്തെ പ്രചരിപ്പിച്ചിരുന്നത്. വോട്ടെടുപ്പ് വിജയിച്ചതോടെ ഈ പ്രചരണങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് വ്യക്തമായി. ഇനിയൊരു വോട്ടെടുപ്പ് ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ട് ആര്‍ക്ക് വോട്ട്‌ചെയ്യുമെന്ന ചോദ്യം ഉയരുന്നില്ല.

ബ്രിട്ടനിലെ ജനങ്ങള്‍ അവരുടെ മനസ്സ് പ്രഖ്യാപിച്ചിരിക്കുന്നു, അത് നിലനില്‍ക്കും, തെരേസ മേയ് പറഞ്ഞു. എന്നാല്‍ യൂറോപ്പില്‍ നിന്നും പൂര്‍ണ്ണമായി പോകുകയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ബ്രക്‌സിറ്റില്‍ വിശ്വസിക്കുന്ന പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്ന് നിഗല്‍ ഫരാഗ് വ്യക്തമാക്കി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more