1 GBP = 103.90

ഇരട്ടക്കുഞ്ഞുങ്ങകൾ മരിച്ചെന്ന്​ ആശുപത്രി; മറവ്​ ചെയ്യാൻ നേരത്ത്​ ഒരു കുഞ്ഞിന്​ ജീവൻ

ഇരട്ടക്കുഞ്ഞുങ്ങകൾ മരിച്ചെന്ന്​ ആശുപത്രി; മറവ്​ ചെയ്യാൻ നേരത്ത്​ ഒരു കുഞ്ഞിന്​ ജീവൻ

ന്യൂഡൽഹി: ആശുപത്രി അധികൃതർ മരി​െച്ചന്ന്​ വിധിയെഴുതി മാതാപിതാക്കൾക്ക്​ കൈമാറിയ ഇരട്ട കുഞ്ഞുങ്ങളിൽ ഒന്നിന് ജീവനുണ്ടെന്ന്​ മനസ്സിലായത്​ ശരീരം മറവ്​ ചെയ്യുന്നതിന്​ തൊട്ട്​ മുമ്പ്​​. ഡൽഹിയിലെ ഷാലിമാർ ബാഗിലെ മാക്​സ്​ ആശുപത്രിയിലാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്​. ​ ​ഒരേ പ്രസവത്തിൽ ജനിച്ച ആൺകുട്ടിയും പെൺകുഞ്ഞും മരിച്ചെന്ന്​ അറിയിച്ച്​ ​ ആശുപത്രി അധികൃതർ കുഞ്ഞുങ്ങളെ പ്ലാസ്​റ്റിക്​ ബാഗിലാക്കി മാതാപിതാക്കൾക്ക്​ നൽകുകയായിരുന്നു. ശരീരം മറവ്​ ചെയ്യുന്നതിന്​ മുൻപ്​ ബാഗിന്​ അനക്കമുള്ളതായി കാണുകയും, പരിശോധിച്ചപ്പോൾ രണ്ടിൽ ഒരാൺകുഞ്ഞിന്​ ജീവനുണ്ടെന്ന്​ കണ്ടെത്ത​​ുകയും ചെയ്​തു. തുടർന്ന്​ കുടുംബം എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുകയായിരുന്നു.

ജനിച്ചയു​ടനെ ഇരട്ടകളിൽ ഒന്നിന്​ ജീവനുണ്ടെന്ന്​ കണ്ടതിനെ തുടർന്ന്​ അടിയന്തിര ശാസ്​ത്രക്രിയ ലഭ്യമാക്കണം എന്ന്​ കുടുംബത്തോട്​ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ഭീമമായ ചികിത്സാ ചെലവി​​െൻറ ഒരു ഗഡു മാത്രമാണ്​ മാതാപിതാക്കൾ അടച്ചിരുന്നത്​. ജീവനുള്ള കുഞ്ഞിനെ വ​െൻറിലേറ്ററിൽ സൂക്ഷിക്കാനുള്ള ബില്ലുമായി ബന്ധപ്പെട്ട്​ ഇരുകൂട്ടരും തമ്മിൽ തർക്കം നടക്കുകയും ചെയ്​തു. എന്നാൽ കുറച്ച്​ കഴിഞ്ഞ്​ രണ്ടാമനും മരിച്ചെന്ന്​ അറിയിച്ച്​ മൃതദേഹം കൈമാറുകയായിരുന്നു. കുഞ്ഞുങ്ങളെ ലഭിച്ച്​ ​ഒരു മണിക്കൂറിന്​ ശേഷമാണ്​ ആൺകുഞ്ഞ്​ മരിച്ചിട്ടില്ലെന്ന്​ സ്ഥിരീകരിക്കാനായത്​.

കുഞ്ഞ്​ മരി​െച്ചന്ന്​ വിധിയെഴുതിയ മാക്​സ്​ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ആശുപത്രി വരുത്തിയ വൻ വീഴ്​ചയിൽ നടപടിയെടുക്കാനും അവർ ആവശ്യപ്പെട്ടു.

സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അന്വേഷണത്തിന്​ ഉത്തരവിട്ടു. കുറ്റം തെളിഞ്ഞാൽ ശക്​തമായി നടപടി എടുക്കുമെന്നും ഉറപ്പ്​ നൽകി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന്​ പറഞ്ഞ ആശുപത്രി, ഉത്തരവാദിത്തം കുഞ്ഞുങ്ങളെ പരിശോധിച്ച ഡോക്​ടറിനാണെന്ന്​ ആരോപിച്ചു. അന്വേഷണത്തി​​െൻറ ഭാഗമായി ഡോക്​ട​റെ അവധിയിൽ വിട്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more