1 GBP = 104.18

ടോണ്ടന്‍ റംസാന്‍ നിലാവില്‍ അണിഞ്ഞൊരുങ്ങി ; മാസ് ടോണ്ടന്റെ ആഘോഷപരിപാടികള്‍ ഇന്ന്…

ടോണ്ടന്‍ റംസാന്‍ നിലാവില്‍ അണിഞ്ഞൊരുങ്ങി ; മാസ് ടോണ്ടന്റെ ആഘോഷപരിപാടികള്‍ ഇന്ന്…

സുധാകരന്‍ പാലാ, സുജിത് തിരുവല്ല

മാനവസംസ്‌കാരത്തിന്റെ വിശ്വ സാഹോദര്യ ദര്‍ശനം മതമൈത്രിയാണെന്ന് കണ്ടറിഞ്ഞതാണ് മാസ് ടോണ്ടന്റെ വിജയാഘോഷയാത്രയുടെ രഹസ്യം. ത്യാഗോജ്ജ്വലമായ നോമ്പിന്റെ പുണ്യദിനങ്ങള്‍ക്കൊടുവില്‍ റംസാന്‍ ആഘോഷിക്കുമ്പോള്‍ യുകെയിലെ മലയാളി സമൂഹത്തിനാകെ മാര്‍ഗ്ഗദീപമായി ഒരിക്കല്‍ കൂടി മാറുകയാണ് മാസ് ടോണ്ടന്‍. മലയാള ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും അത് വഴി മലയാളത്തനിമയുള്ള കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ ലക്ഷ്യമിട്ട് രൂപീകൃതമായ ‘മലയാളം സാംസ്‌കാരിക സമിതിയുടെ’ പ്രഥമ യൂണിറ്റാണ് സോമര്‍സെറ്റിലുള്ള ടോണ്ടന്‍ ആസ്ഥാനമാക്കി രൂപീകരിച്ച ‘മാസ്സ് ടോണ്ടന്‍’.

ഒരു വര്‍ഷം പിന്നിട്ട മാസ് ടോണ്ടന്‍ അതിന്റെ പ്രഥമ വാര്‍ഷികവും റംസാന്‍ ആഘോഷവും സംയുക്തമായി ഇന്ന് വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ West Bagborough Village Hall – ല്‍ വച്ച് നടക്കുകയാണ്. ഒരു വര്‍ഷത്തെ മാസിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ജോമോന്‍ ജോസ് അവതരിപ്പിക്കും. ആഘോഷ പരിപാടികള്‍ ഗായകന്‍ രാജഗോപാല്‍ കോങ്ങാട് ഉത്ഘാടനം ചെയ്യും.

മാസ് ടോണ്ടന്‍ പ്രസിഡന്റും മാസ് കെയര്‍ മൊമന്റ്‌സ് ഡയറക്ടറുമായ ബൈജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ശ്രീ. അബ്ദുല്‍ റൗഫ് സുലൈമാന്‍ റംസാന്‍ ദിന സന്ദേശം നല്‍കും. വൈസ് പ്രസിഡന്റ് ജിജോ വര്‍ഗീസ്, ട്രഷറര്‍ സെബാസ്റ്റ്യന്‍ കുര്യാടന്‍, പിആര്‍ഒ സോമരാജന്‍ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. എച്ച് ആര്‍ മാനേജര്‍ ശ്രീ. നിസാര്‍ മനസില്‍ സ്വാഗതവും ഐടി സെക്രട്ടറി ശ്രീ. ധ്വിതീഷ് പിള്ള കൃതജ്ഞതയും പറയും.

റംസാന്‍ ആഘോഷരാവിന് മാറ്റ് കൂട്ടുവാന്‍ മാപ്പിള പാട്ട്, ഒപ്പന, ഡാന്‍സ്, സ്‌കിറ്റ്, ഗാനമേള, മിമിക്രി എന്നിവയുണ്ടാകും. ആഘോഷപരിപാടിക്കെത്തുന്ന മുഴുവന്‍ പേര്‍ക്കും ഇഫ്താര്‍ വിരുന്നൊരുക്കിയിട്ടുണ്ട്.

ഇഫ്താര്‍ വിരുന്നിലും ആഘോഷ പരിപാടികളിലും ജാതിമതഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്നും പ്രവേശനം തികച്ചും സൗജന്യവുമായിരിക്കുമെന്നും ജെഫിന്‍ ജേക്കബ് അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്:

ബൈജു സെബാസ്റ്റ്യന്‍: 07898686649

ജോമോന്‍ ജോസ്: 07450269648

സെബാസ്റ്റ്യന്‍ കുര്യന്‍: 07872069421

ദിതീഷ് പിള്ള: 07488599147

ജെഫിന്‍ ജേക്കബ് : 07446155585

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more