സട്ടനില്‍ മാസിന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ഇന്ന് (ജനുവരി 7, ശനിയാഴ്ച )…


സട്ടനില്‍ മാസിന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ഇന്ന് (ജനുവരി 7, ശനിയാഴ്ച )…

മലയാളി അസോസിയേഷന്‍ സേട്ടന്‍ സറെ (മാസിന്റെ) ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ സട്ടന്‍ തോമസ്വാള്‍ സെന്ററില്‍ വച്ച് നടത്തപ്പെടുകയാണ്. 2017 ജനുവരി 7 ശനിയാഴ്ച 4 മണിക്ക് ക്രിസ്തുമസ് പപ്പാക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് കുട്ടികളുടെ ബൈബിള്‍ ദൃശ്യവത്കരണം, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍, മറ്റിതര കലാപരിപാടികള്‍ എന്നിവ അരങ്ങേറും. വൈകുന്നേരം 8 മണിക്ക് ഒരുക്കുന്ന ക്രിസ്തുമസ് ഡിന്നറോടു കൂടി ആഘോഷപരിപാടികള്‍ അവസാനിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി അസോസിയേഷന്‍ പ്രസിഡന്റ് സൈജു നങ്യാലില്‍, സെക്രട്ടറി ജോബി ജോയി, വൈസ് പ്രസിഡന്റ് ഷീലാമ്മ ഷാജി, ട്രഷറര്‍ റെക്‌സണ്‍ ജോസ്, ജോയിന്റ് സെക്രട്ടറിമാരായ ദിലീപ് ജോസഫ്, ജസ്റ്റിന്‍ മാത്യു, ഷിന്‍സി ഷിബു, പൊന്നി കാഞ്ഞൂപ്പറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോബിന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സൈജു ജോര്‍ജ് നങ്യാലില്‍ (പ്രസിഡന്റ്): 07877658802

ജോബി ജോയ് കണ്ടക്കോട്ട് (സെക്രട്ടറി): 07527868984

റെക്‌സണ്‍ ജോസ് (ട്രഷറര്‍): 07888847376

വിലാസം:

Thomas Wall Centre. Thomas Wall Centre. 52 Benhill Avenue, Sutton, Surrey, SM1 4DP.

വാര്‍ത്ത: ജിജോ അരയത്ത്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates