1 GBP = 103.12

മാസ് ടോള്‍വര്‍ത്തിന്റെ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി….

മാസ് ടോള്‍വര്‍ത്തിന്റെ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി….

ജിജോ അരയത്ത്

മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സൊസൈറ്റി (മാസ്) ടോള്‍വര്‍ത്തിന്റെ ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ സാവിയോ ജോസഫിന്റെ വസതിയില്‍ വച്ച് ആഘോഷിക്കുകയുണ്ടായി. ആഘോഷപരിപാടികളുടെ ഉത്ഘാടനം പ്രസിഡന്റ് ജയശ്രീ അനില്‍ നിര്‍വഹിക്കുകയുണ്ടായി. മാസ് സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ ബിനു എബ്രാഹം തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കുകയുണ്ടായി.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറുകയുണ്ടായി. പ്രസ്തുത ആഘോഷപരിപാടികളില്‍ വച്ച് ജിമ്മി ജോണിനെ മാസ് ടോള്‍വര്‍ത്തിന്റെ രക്ഷാധികാരിയായി തിരഞ്ഞെടുക്കുകയും ചെയ്തു. സംഘടനയുടെ വരുംകാല പ്രവത്തനങ്ങളെ കുറിച്ച് ഒരു അവലോകനവും പ്രസ്തുത ചടങ്ങില്‍ വച്ച് നടത്തുകയുണ്ടായി. ഡിന്നറോട് കൂടി ആഘോഷപരിപാടികള്‍ അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more