1 GBP = 103.54
breaking news

യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സജീവ സാക്ഷികളാവുക: മാർ തിയഡോഷ്യസ്

യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സജീവ സാക്ഷികളാവുക: മാർ തിയഡോഷ്യസ്

ലണ്ടൻ: ജറുസലേമിലേക്ക് യേശുക്രിസ്തുവിനെ രാജകീയമായി എതിരേറ്റ ജനം ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റു പറഞ്ഞു. തങ്ങളുടെ പ്രവർത്തിയിലൂടെ സാക്ഷ്യം വഹിച്ചു. ഇത് പോലെ ഈ കാലഘട്ടത്തിൽ നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ നാം യേശുക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നവരാകണമെന്ന് മലങ്കര കത്തോലിക്കാ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. ലൂട്ടണിലെ സെന്റ്. ജോർജ് മലങ്കര കത്തോലിക്കാ മിഷനിൽ ഓശാന ശുശ്രൂഷയുടെ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൂട്ടണിലെയും മാഞ്ചസ്റ്ററിലെയും ഓശാന തിരുക്കർമ്മങ്ങൾക്ക് മാർ തിയഡോഷ്യസ് മുഖ്യ കാർമികത്വം വഹിച്ചു. അപ്പസ്തോലിക് വിസിറ്റേറ്റർ ആയതിനു ശേഷമുള്ള ആദ്യ സന്ദർശനത്തിന്റെ ഭാഗമായാണ് മാർ തിയഡോഷ്യസ് ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ ലൂട്ടൺ, മാഞ്ചസ്റ്റർ, ഈസ്റ്റ് ലണ്ടൻ, വെസ്റ്റ് ലണ്ടൻ, ഗ്ലോസ്റ്റർ, ക്രോയിഡോൺ, നോട്ടിംഗ്ഹാം എന്നീ മിഷനുകളിലും ഓശാനയുടെ തിരുക്കർമ്മങ്ങൾ ക്രമീകരിച്ചു. വിവിധ മിഷൻ കേന്ദ്രങ്ങളിലെ ശുശ്രൂഷകൾക്ക് സഭാ കോർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിൽ , ചാപ്ലിയൻമാരായ ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ , ഫാ. ജോൺ അലക്സ്, ഫാ. ജോഷി വാഴപിള്ളേത്ത്‌, ഫാ. വർഗീസ് വലിയാന്റെ പറമ്പിൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more