1 GBP = 104.24

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ പുതുവര്‍ഷ സന്ദേശം നല്‍കുന്നു.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ പുതുവര്‍ഷ സന്ദേശം നല്‍കുന്നു.

ലണ്ടന്‍: കാനോനിക അംഗീകാരം ലഭിച്ച, വേള്‍ഡ് ഫോര്‍ പീസ് മിഷന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (IPL), യുകെയിലെ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 2017 ജനുവരി മൂന്നാം തീയതി ചൊവ്വാഴ്ച രാത്രി 9 മണിക്ക് (യുകെ സമയം) പുതുവര്‍ഷ സന്ദേശം നല്‍കുന്നു. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും ഫാമിലി കൗണ്‍സിലറും, പ്രശസ്ത ധ്യാനഗുരുവുമായ ശ്രീ സണ്ണി സ്റ്റീഫന്‍ പ്രതിവാരചിന്തകളും പങ്കുവയ്ക്കുന്നു.

വേള്‍ഡ് പീസ് മിഷന്റെ ടെലിഫോണ്‍ പ്രാര്‍ത്ഥന കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനിലൂടെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് തിരുവചനസന്ദേശത്തിനും, അത്ഭുത രോഗശാന്തി ശുശ്രൂഷയ്ക്കും ലോകസമാധാന പ്രാര്‍ത്ഥനയ്ക്കും യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വ് നല്കുന്ന അനുഭവങ്ങള്‍ക്കും കൃതജ്ഞതാ പ്രാര്‍ത്ഥനകള്‍ക്കുമായാണ് ഒത്തുചേരുന്നത്.

ആത്മീയ ശുശ്രൂഷകളിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും 22 വര്‍ഷങ്ങള്‍ പിന്നിടുന്ന വേള്‍ഡ് പീസ് മിഷന്റെ മുഖ്യരക്ഷാധികാരി അഭിവന്ദ്യ മാര്‍ ജോര്‍ജ് പള്ളിപറമ്പിലാണ്. ഫാ. ബോബി ജോസ് കട്ടിക്കാട് സ്പിരിച്ച്യുല്‍ ഡയറക്ടര്‍ ആണ്. ഇന്റര്‍ ഫെയ്ത്ത് മിഷന്‍, ഫാമിലി മിഷന്‍, മെഡിക്കല്‍ മിഷന്‍, കംപാഷനെറ്റ് കെയര്‍, ഗ്രീന്‍ വേള്ഡ് കമ്മ്യുണിറ്റി, എഡ്യുക്കേഷണല്‍ മിഷന്‍, ചാരിറ്റി മിഷന്‍, സോഷ്യല്‍ ജസ്റ്റിസ്, ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍, വിമന്‍സ് കെയര്‍ ആന്‍ഡ് സെക്ക്യൂരിറ്റി, പീസ് കമ്മ്യുണിറ്റീ, പീസ് ഗാര്‍ഡന്‍ ആന്‍ഡ് പീസ് വില്ലേജ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ വേള്‍ഡ് പീസ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നാല്‍പ്പത് രാജ്യങ്ങളില്‍ സജീവമാണ്.

വേള്‍ഡ് പീസ് മിഷന്‍ യുകെ ചാപ്റ്റരാണ് IPL ശുശ്രൂഷകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്. ഈ പ്രാര്‍ത്ഥനാ ചങ്ങലയില്‍ പങ്കുകൊള്ളുവാന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു തളിയപ്പറമ്പിലും ജനറല്‍ സെക്രട്ടറി സൈമണ്‍ ജേക്കബും IPL ഡയറക്ടര്‍ ബിന്ദു ജോസും വിശ്വാസികളെ ക്ഷണിക്കുന്നു.
യുകെയില്‍ നിന്ന് പ്രയര്‍ ലൈനിലേക്ക് വിളിക്കേണ്ട നമ്പര്‍ 03309981254, അക്‌സസ്സ് കോഡ്: 956609#.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിളിക്കേണ്ട നമ്പര്‍.
ആസ്‌ട്രേലിയ – +61 280 770 506
ഓസ്ട്രിയ: +43 126 505 23
ബെല്‍ജിയം: +32 329 410 06
കൊളമ്പിയ: +57 673 342 12
ഡെന്മാര്‍ക്ക്: +45 787 309 22
ഫ്രാന്‍സ്: +33 178 900 672
ജര്‍മ്മനി: +49 209 882 944 31
ഇന്ത്യ: +91 7400 130 505
അയര്‍ലന്‍ഡ്: +353 906 464 163
ഇറ്റലി: +39 051 092 0292
മലേഷ്യ: +60 1111 46 0081
ന്യുസിലാണ്ട്: +64 692 875 32
സൌത്ത്ആഫ്രിക്ക: +27 87 825 0143
സ്വിറ്റ്‌സര്‍ലാന്‍ഡ്: +41 44 595 9070
യു.എസ്.എ: +1 515 739 1285
[ആക്‌സസ്സ് കോഡ്: 956609#]

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more