1 GBP = 103.02
breaking news

ദൈവദാസന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മയാചരണവും അനുസ്മരണ പദയാത്രയും ജൂലൈ 16ന് …

ദൈവദാസന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മയാചരണവും അനുസ്മരണ പദയാത്രയും ജൂലൈ 16ന് …

ജോണ്‍സന്‍ ജോസഫ്

ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭാശില്പിയും പുനരൈക്യത്തിന്റെ പുണ്യ പിതാവുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ മലങ്കര കത്തോലിക്കാ മിഷന്‍ കേന്ദ്രങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ 1953 ജൂലൈ 15ന് കാലം ചെയ്തു. മലങ്കര കത്തോലിക്കാ പ്രഥമ സഭാ മേലധ്യക്ഷനായിരുന്നു. സഭയില്‍ ദൈവദാസനായി വണക്കപ്പെടുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ നടന്നു വരുന്നു .

മലങ്കരയുടെ സൂര്യതേജസായിരുന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു. യുകെയിലെ വിവിധ മലങ്കര കത്തോലിക്കാ സഭാമിഷന്‍ കേന്ദ്രങ്ങളെ സംഘടിപ്പിച്ചുക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത്. ജൂലൈ പതിനാറിന് ഞായറാഴ്ച രണ്ടര മണിക്ക് ഡെഗനത്തുള്ള സെന്റ്. ആന്‍സ് ദേവാലയത്തില്‍ (മാര്‍ ഈവാനിയോസ് സെന്റര്‍) വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ പ്രാര്‍ത്ഥന എന്നിവ ക്രമീകരിച്ചിരിക്കുന്നു.

ജൂലൈ 30 ഞായറാഴ്ച 2 മണിക്ക് ഷെഫില്‍ഡ് സെന്റ്. പാട്രിക് ദേവാലയത്തില്‍ പ്രത്യേക വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ പദയാത്ര എന്നിവ ക്രമീകരിച്ചിരിക്കുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭാ യുകെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കുംമൂട്ടിലും ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പിലും നേതൃത്വം നല്‍കും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more