1 GBP =
breaking news

മലങ്കര കത്തോലിക്കാ സഭ പുത്തൂർ, ബത്തേരി രൂപതകളുടെ മുന്‍ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസ് കാലം ചെയ്തു

മലങ്കര കത്തോലിക്കാ സഭ പുത്തൂർ, ബത്തേരി രൂപതകളുടെ മുന്‍ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസ് കാലം ചെയ്തു

മലങ്കര കത്തോലിക്കാ സഭ പുത്തൂർ, ബത്തേരി രൂപതകളുടെ മുന്‍ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസ് കാലം ചെയ്തു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടര്‍ന്ന് ചികിൽസയിലായിരുന്നു. 67 വയസായിരുന്നു. സിറിള്‍ മാര്‍ ബസേലിയോസ് കാലം ചെയ്തതിനുശേഷം മലങ്കര കത്തോലിക്ക സഭയുടെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1996 ഡിസംബർ 18നു ബത്തേരി രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിയമിതനായ മാർ ദിവന്നാസിയോസ് 14 വർഷത്തെ അജപാലന ശുശ്രൂഷയ്ക്കുശേഷമാണു പുത്തൂർ രൂപതയുടെ പ്രഥമ ഇടയനായത്. ഒരു വര്‍ഷം മുമ്പ് അദ്ദേഹം വിരമിച്ചു. തിരുവല്ല കുന്നന്താനം ഒറ്റത്തെങ്ങില്‍ കുടുംബാംഗമാണ്. കബറടക്കം മറ്റന്നാള്‍ രണ്ടു മണിക്ക് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more