1 GBP = 104.37
breaking news

കണ്ണൂരില്‍ ഇനി എവിടെ പോകണമെങ്കിലും പരസഹായം വേണ്ട, കയ്യിലൊരു സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി; മാപ്പ് മൈ ഹോം തയ്യാര്‍

കണ്ണൂരില്‍ ഇനി എവിടെ പോകണമെങ്കിലും പരസഹായം വേണ്ട, കയ്യിലൊരു സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി; മാപ്പ് മൈ ഹോം തയ്യാര്‍

സംസ്ഥാനത്തോ വിദേശത്തോ നിങ്ങള്‍ എവിടെയിരുന്നാലും നിങ്ങളുടെ കയ്യിലെ ഫോണില്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വിവരങ്ങളും ഇനി യുണ്ടാവും. ഏത് ഓഫീസിലാണോ പോവേണ്ടത് അവിടെ എത്താനുള്ള വഴി, ദൂരം, ഓഫീസ് പ്രവൃത്തി സമയം എന്നിവ സ്മാര്‍ട്ട് ഫോണിലൂടെ അനായാസം മനസിലാക്കാം.

ജില്ലയിലെ 1300 വിദ്യാലയങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍സ ആശുപത്രികള്‍, വില്ലേജ് ഓഫീസുകള്‍ തുടങ്ങി മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതില്‍ ഉല്‍പ്പെടും. 170 സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലെ 2913 സ്ഥാപനങ്ങളാണ് ഗൂഗിള്‍ മാപ്പ് ചെയ്തത്. കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ജില്ലയിലെ കുടുംബശ്രീയുടെ രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

സ്ഥാപനത്തിന്റെ പേര് മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത് തെരയാന്‍ ഇതില്‍ സൗകര്യമുണ്ട്. ടൂറിസം രംഗത്തും മാപ്പ് മൈ ഹോം വലിയ നേട്ടമാവും. സ്മാര്‍ട്ട് ഫോണില്‍ ഗൂഗിള്‍ മാപ്പ് വഴി തിരഞ്ഞാല്‍ ഓഫീസുകള്‍ കണ്ടെത്താനാവും. ഒപ്പം ലാന്‍ഡ് ഫോണ്‍ നമ്പറും ലഭ്യമായ സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് വഴി ഒഫീസ് നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഫോണ്‍ ഡയല്‍ ചെയ്യാനാവുമെന്നതാണ് ഏറ്റവും സഹായകരം. മാപ്പിന്റെ ലോഞ്ചിംഗ് ഓണത്തിന് ശേഷം നടത്തും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more