1 GBP = 103.12

ലിവര്‍പൂളില്‍ ഇദംപ്രദമായി മന്ത്ര നടന്നു…

ലിവര്‍പൂളില്‍ ഇദംപ്രദമായി മന്ത്ര നടന്നു…

ടോം ജോസ് തടിയംപാട്

ലിവര്‍പൂളിലെ കെന്‍സിംഗ്ടണില്‍ താമസിക്കുന്ന ഫിലിപ്പ് തടത്തിലിന്റെ അമ്മ അന്നമ്മ ലുകോസ് തടത്തിലിന്റെ മന്ത്ര (മരിച്ചവര്‍ക്ക് വേണ്ടി നടക്കുന്ന പ്രാര്‍ത്ഥന ) ഇന്നു ബെര്‍ക്കിന്‍ഹെഡ് ഇവന്ജലിക്കല്‍ പള്ളിയില്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ നടന്നു .

വൈകുന്നേരം നടന്ന കുര്‍ബാനയ്ക്ക് ശേഷമാണു മന്ത്ര നടന്നത് .ഇത്തരം ഒരു ചടങ്ങ് ഒരുപക്ഷെ ലിവര്‍പൂളില്‍ ആദൃമായിട്ടാവും നടക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത് .അന്നമ്മ , കഴിഞ്ഞ ജനുവരി 24 ലാണ് നിരൃാതയായത് . ജനുവരി 27ന് കല്ലറ സെന്റ് തോമസ് പള്ളിയില്‍ ശവസംസ്‌കാരം നടന്നു. പരേതക്ക് പത്തു മക്കളാണ് .

അന്നമ്മയുടെ ഭര്‍ത്താവ് ലൂക്കോസ് തടത്തില്‍ 2007 ല്‍ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു . ലിവര്‍പൂളിനും ബെര്‍ക്കിന്‍ഹെഡിലുമുള്ള ഫിലിപ്പ് തടത്തിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുത്തു . ഫിലിപ്പ് തടത്തില്‍, ഭാര്യ ഡെയിസി, മകന്‍ സ്റ്റേറ്റഫിന്‍, മകള്‍ സ്റ്റേറ്റേഫി എന്നിവര്‍ അടങ്ങുന്ന കുടുംബം കഴിഞ്ഞ പത്തുവര്‍ഷമായി ലിവര്‍പൂള്‍ കേന്‍സിംഗ്ടണില്‍ താമസിക്കുന്നു .

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more