1 GBP = 103.90

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ; മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ; മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തള്ളി സി.പി.എം. സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പ്രഥമ പരിഗണന, ചെങ്ങന്നൂരില്‍ സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി.

പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

ചെങ്ങന്നൂരില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മഞ്ജു വാര്യരേയും പരിഗണിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more