2017ലെ വിവാഹവാര്‍ത്ത പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് മഞ്ജുവാര്യര്‍


2017ലെ വിവാഹവാര്‍ത്ത പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് മഞ്ജുവാര്യര്‍

2017ല്‍ മഞ്ജുവാര്യര്‍ വിവാഹിതയാകുമെന്ന മാധ്യമ വാര്‍ത്തകള്‍ പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് മഞ്ജുവാര്യര്‍. മഞ്ജു ആത്മഹത്യയ്‌ക്കൊരുങ്ങി എന്നും 2017ല്‍ വിവാഹമുണ്ടാകുമെന്നുമുള്ള വാര്‍ത്തകളോടാണ് മഞ്ജുവിന്റെ പ്രതികരണം. ഗൃഹലക്ഷ്മി മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

അഭിനയിക്കാതിരുന്നപ്പോഴും കേരളത്തിലെ ആളുകളുടെ സ്‌നേഹവും പിന്തുണയും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് മഞ്ജു. പുറത്തിറങ്ങുമ്പോള്‍ സങ്കടങ്ങള്‍ വന്ന് പറയാനൊരു ആശ്രയമായിട്ട് പലരും വന്ന് കണ്ടിട്ടുണ്ടെന്നും മഞ്ജു. കാല്‍ തൊട്ട് തൊഴാന്‍ വരുന്നവരുണ്ട്. അതിനുള്ള അര്‍ഹതയൊന്നും എനിക്കില്ല. സിനിമയിലെ വിജയപരാജയങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും മഞ്ജു വാര്യര്‍.
സോണി ആന്റണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തില്‍ മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമലയും ഈ ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. മോഹന്‍ലാല്‍ ആരാധികയുടെ റോളില്‍ ‘മോഹന്‍ലാല്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലും മഞ്ജു അഭിനയിക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates