ബാംഗ്ലൂര്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് മഞ്ജുവാര്യര്‍


ബാംഗ്ലൂര്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് മഞ്ജുവാര്യര്‍

ബംഗളൂരുവിലെ പുതുവത്സരാഘോഷങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ വ്യാപകമായി നടന്ന ലൈംഗികാതിക്രമണങ്ങളില്‍ പ്രതികരണവുമായി നടി മഞ്ജുവാര്യര്‍. ബാംഗ്ലൂര്‍ മനസ്സിനെ വ്ല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നതായി മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത് നഗരത്തിന്റെ മാ്ത്രം തെറ്റല്ലെന്നും സമൂഹത്തിന്റെ മനോനിലയിലുണ്ടായ തകരാറ് ആണെന്നും മഞ്ജു പറയുന്നു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബാഗ്ലൂര്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെ തുടര്‍ക്കാഴ്ചകള്‍ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങള്‍ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്.
വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ഇതിനേക്കാള്‍ വേദനിപ്പിക്കുന്നു,സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍.
വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവര്‍ എന്നാണ് മനസ്സിലാക്കുക? നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്കുള്ള വാഗ്ദാനമെന്ന് നെഞ്ചില്‍ കൈവച്ച്, എന്നാണ് ഇക്കൂട്ടര്‍ക്ക് ഞങ്ങളോട് പറയാനാകുക?

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates