1 GBP = 103.87
breaking news

മണിപ്പൂർ മുഖ്യനെ ഉടനറിയാം; ബിരേൻ സിംഗ് മുതിർന്ന നേതാക്കളെ കണ്ടു

മണിപ്പൂർ മുഖ്യനെ ഉടനറിയാം; ബിരേൻ സിംഗ് മുതിർന്ന നേതാക്കളെ കണ്ടു

മണിപ്പൂർ മുഖ്യമന്ത്രിയുടെ പേരിൽ ഉടലെടുത്ത സസ്പെൻസ് ഉടൻ അവസാനിച്ചേക്കുമെന്ന് സൂചന. എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നേക്കും. കഴിഞ്ഞദിവസം സിംഗ് ഡൽഹിയിൽ എത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. തെരഞ്ഞെടുപ്പിന് മുമ്പ് സിംഗിനെ മുഖ്യമന്ത്രി മുഖമായി ഉയർത്തി കാണിച്ചിരുന്നെങ്കിലും, ജയത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ബുധനാഴ്ച ദേശീയ തലസ്ഥാനമായ ഡൽഹിയിൽ എത്തിയ ബിരേൻ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. “നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ബിരേൻ സിംഗിന് അഭിനന്ദനങ്ങൾ. മണിപ്പൂർ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്” കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നേരത്തെ പ്രതിരോധ മന്ത്രിയും മുതിർന്ന നേതാവുമായ രാജ്‌നാഥ് സിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. “തെരഞ്ഞെടുപ്പിൽ ബിരേൻ സിംഗാണ് പാർട്ടിയെ നയിച്ചത്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ എല്ലാവിധ ആശംസകളും നേരുന്നു” യോഗത്തിന് ശേഷം രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗോവ പ്രധാനമന്ത്രി പ്രമോദ് സാവന്ത് എന്നിവരെയും സിംഗ് കണ്ടിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more