1 GBP = 103.12

മണിക് സര്‍ക്കാരിന് വധ ഭീഷണി: തലവെട്ടുന്നവര്‍ക്ക് അഞ്ചരലക്ഷം പാരിതോഷികം

മണിക് സര്‍ക്കാരിന് വധ ഭീഷണി: തലവെട്ടുന്നവര്‍ക്ക് അഞ്ചരലക്ഷം പാരിതോഷികം

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാരിന് നേരെ വധഭീഷണി. മണിക് സര്‍ക്കാരിന്റെ തലയറുക്കുന്ന ആളിന് അഞ്ചരലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ‘ലോക കമ്യൂണിസ്റ്റ് വിരുദ്ധ സമിതി’യുടെ പേരിലുള്ള അറിയിപ്പ് റിയാ റോയി എന്നൊരാളാണ് പോസ്റ്റു ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ.പി.സിയിലെയും ഐ.ടി ആക്ടിലെയും നിയമങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന വിദഗ്ധരുടെ സഹായവും കേസില്‍ തേടുമെന്ന് പശ്ചിമ ത്രിപുര ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സ്വാതന്ത്ര്യദിനത്തില്‍ തന്റെ പ്രസംഗം ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്തില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മണിക് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more