1 GBP = 103.97

മണി വീണ്ടും: അഖിലേന്ത്യാ നേതാക്കളടക്കമുള്ള കോണ്‍ഗ്രസുകാര്‍ സ്ത്രീപീഡകരെന്ന് മന്ത്രി മണി

മണി വീണ്ടും: അഖിലേന്ത്യാ നേതാക്കളടക്കമുള്ള കോണ്‍ഗ്രസുകാര്‍ സ്ത്രീപീഡകരെന്ന് മന്ത്രി മണി

കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ച് മന്ത്രി എം.എം.മണി രംഗത്ത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളുള്‍പ്പെടെയുള്ളവര്‍ സ്ത്രീപീഡനത്തിന്റെ ആളുകളാണെന്ന് മണി ആരോപിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കളാരും ഇതുവരെ സ്ത്രീ പീഡന കേസില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ കോണ്‍ഗ്രസ്‌കാര്‍ എന്തുവേണേലും ചെയ്യും. അവന്മാരുടെ പണി അതാ. ഒരു ഉളുപ്പുമില്ല. കോണ്‍ഗ്രസുകാര്‍ സ്ത്രീപീഡനത്തിന്റെ ആളുകളാണ്. അതില്‍ അഖിലേന്ത്യാ നേതാക്കന്മാരുമുണ്ട്. ഞാന്‍ ഒരുപാട് അങ്ങുപോകുന്നില്ല. പോയാല്‍ വഷളാവും. ഒരുപാട് കഥയെനിക്ക് പറയാനുണ്ട്. ഇവിടെ ചരിത്രകാരന്‍മാര്‍ എഴുതിവച്ചിട്ടുണ്ട്. ഞങ്ങളുടെ ഏതെങ്കിലും നേതാക്കന്‍മാര്‍ സ്ത്രീപീഡനം നടത്തിയതായി കേട്ടിട്ടുണ്ടോ? ഏതെങ്കിലും ആക്ഷേപം വന്നിട്ടുണ്ടോ? സ്ത്രീകളെ ബഹുമാനിക്കുകയല്ലാതെ ചെയ്തിട്ടുണ്ടോ? ഒരു സംഭവം പറഞ്ഞാല്‍ ഞാന്‍ സുല്ലു പറയാം മണി പറഞ്ഞു.

വലുതായി പ്രസംഗിക്കുന്ന ചെന്നിത്തലയൊക്കെയുണ്ടല്ലോ ഉം… അതൊക്കെ എനിക്കറിയാം. അതുകൊണ്ട് ഞാന്‍ ഒന്നുംപറയുന്നില്ല. നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ ഓഫീസില്‍ രാധ കൊല്ലപ്പെട്ട കേസ് കൈകാര്യം ചെയ്ത രീതി നമുക്കറിയാവുന്നതല്ലേ. എന്നിട്ടും ലതികാ സുഭാഷും ശോഭാ സുരേന്ദ്രനും ഒരു പ്രതിഷേധവും നടത്തിയില്ല. അന്നും സി.പി.എമ്മാണ് പ്രതിഷേധിച്ചത്. ശശി തരൂരിന്റെ കേസ് അറിയില്ലേ. അതിന്റെ ദുരൂഹത നീങ്ങിയോ? സോളാര്‍ കേസിലെ വൃത്തികേടിന്റെ ഭാഗമായവര്‍ക്കാണ് കോണ്‍ഗ്രസ് പ്രമോഷന്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെമ്പിള ഒരുമൈ സമരം തീര്‍ക്കാന്‍ ഇടപെടില്ല. മൂന്നാറില്‍ സമരം ചെയ്തത് ആം ആദ്മിയും യു.ഡി.എഫും ബി.ജെ.പിയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more