1 GBP = 103.12

സ്വപ്നസാക്ഷാത്കാരം!! മാഞ്ചസ്റ്ററിൽ നിന്ന് മുംബൈയിലേക്ക് ജെറ്റ് എയർവേയ്‌സിന്റെ ആദ്യ ഡയറക്ട് ഫ്ലൈറ്റ് ദീപാവലിക്ക്

സ്വപ്നസാക്ഷാത്കാരം!! മാഞ്ചസ്റ്ററിൽ നിന്ന് മുംബൈയിലേക്ക് ജെറ്റ് എയർവേയ്‌സിന്റെ ആദ്യ ഡയറക്ട് ഫ്ലൈറ്റ് ദീപാവലിക്ക്

മാഞ്ചസ്റ്റർ: ബ്രിട്ടനിലെ പ്രവാസി ഇന്ത്യക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് അംഗീകാരമാകുന്നു. വരുന്ന ദീപാവലിക്ക് മാഞ്ചെസ്റ്ററിൽ നിന്ന് മുംബൈയിലേക്കുള്ള ആദ്യ ഡയറക്ട് ഫ്ലൈറ്റ് പറക്കും. ജെറ്റ് എയർവെയ്‌സ് അധികൃതരാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. നവംബറിൽ ആരംഭിക്കുന്ന നേരിട്ടുള്ള വിമാന സർവ്വീസ് ബ്രിട്ടന്റെ നോർത്തേൺ എക്കണോമിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ പറഞ്ഞു. തുടക്കത്തിൽ ആഴ്ചയിൽ നാല് പ്രാവശ്യമാണ് വിമാന സർവീസ് പ്രവർത്തിപ്പിക്കുക. ബ്രിട്ടന്റെ നോർത്ത് വെസ്റ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഞ്ചു ലക്ഷത്തോളം വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഏറെ ആശ്വാസകരമാണ് മുംബൈയിലേക്കുള്ള നേരിട്ടുള്ള വിമാന സർവ്വീസ്.

ബ്രിട്ടന്റെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്സ് ലോകത്തെ രണ്ടു പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവ്വീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സാമ്പത്തി രംഗത്തും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുന്ന തീരുമാനം, നോർത്ത് വെസ്റ്റിൽ പ്രവർത്തിക്കുന്ന നൂറിലധികം ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചക്കും ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടക്കത്തിൽ ഞായർ, തിങ്കൾ, വ്യാഴം, ശനി തുടങ്ങിയ ദിവസങ്ങളിലാകും സർവീസ് നടത്തുക. 254 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എ 330 -200 വിമാനങ്ങളാകും സർവീസിന് ഉപയോഗിക്കുകയെന്ന് ജെറ്റ് എയർവെയ്‌സ് സി ഇ ഓ വിജയ് ദുബെ പറഞ്ഞു.

മുംബൈയിൽ നിന്ന് പുലർച്ചെ 2.30 ന് പുറപ്പെടുന്ന വിമാനം മാഞ്ചസ്റ്ററിലെ ടെർമിനൽ 2വിൽ പ്രാദേശിക സമയം രാവിലെ 7.55 നാകും എത്തുക. മാഞ്ചെസ്റ്ററിൽ നിന്നും രാവിലെ 9.35ന് പുറപ്പെടുന്ന വിമാനം മുംബൈയിൽ വെളുപ്പിന് നാല് മണിക്കാകും എത്തുക. നിലവിൽ മുംബൈയിൽ നിന്ന് 44 സ്ഥലങ്ങളിലേക്കാണ് ജെറ്റ് എയർവെയ്‌സ് രാജ്യാന്തര സർവീസ് നടത്തുന്നത്. കേരളത്തിലേക്കും ജെറ്റ് എയർവെയ്‌സ് സർവീസുകൾ കാര്യമായി തന്നെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ഏറെ പ്രയോജനപ്രദമാകും. നവംബർ അഞ്ചിന് ആരംഭിക്കുന്ന സർവീസിൽ എക്കണോമി ക്ലാസ് സീറ്റിന് £400ഉം ബിസിനെസ്സ് ക്ലാസ്സിന് £2300ഉം ആണ് ടിക്കറ്റ് നിരക്കെന്നാണ് കിട്ടിയ വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more