1 GBP =
breaking news

മാഞ്ചസ്റ്റർ സെന്റ്. മേരീസ് ക്നാനായ ചാപ്ലയൻസിയിൽ വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ നാളെ…

മാഞ്ചസ്റ്റർ സെന്റ്. മേരീസ് ക്നാനായ ചാപ്ലയൻസിയിൽ വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ നാളെ…

മാഞ്ചസ്റ്റർ:- സെന്റ്. മേരീസ് ക്നാനായ ചാപ്ലയൻസിയിൽ വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ മാർച്ച് 18 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭക്തിപൂർവ്വം ആഘോഷിക്കുന്നു.തിരുക്കുടുംബത്തിന്റെ സംരക്ഷകനും, തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കും. തുടർന്ന് ഭക്തിപൂർവ്വമായ പാട്ടുകുർബാനയ്ക്ക് സീറോ മലബാർ ക്നാനായ വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും. ദിവ്യബലിക്ക് ശേഷം ലദീഞ്ഞ്, മറ്റ് തിരുക്കർമ്മങ്ങൾ എന്നിവ ഉണ്ടായിരിക്കും. തുടർന്ന് സ്നേഹവിരുന്നും, പാച്ചോർ നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. ചാപ്ലയൻസിയിലെ സെന്റ്. ജോസഫ് കൂടാരയോഗമാണ് തിരുന്നാളിന് വേണ്ട ഒരുക്കങ്ങൾ ക്രമീകരിക്കുന്നത്.

വിഥിൻഷോ പീൽ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തിൽ വച്ചാണ് തിരുനാളാഘോഷങ്ങൾ നടക്കുന്നത്.തിരുനാളിൽ സംബന്ധിച്ച് വി. യാസേപ്പ് പിതാവിന്റെ അനുഗ്രഹങ്ങൾ നേടാൻ എല്ലാ വിശ്വാസികളെയും പാരീഷ് കമ്മിറ്റിക്കു വേണ്ടി സെന്റ്.ജോസഫ് കൂടാരയോഗം ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ വിലാസം:-

St. Elizabath Church,
48 Lomond Rd, Wythenshawe, Manchester M22 5JD.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more