മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ക്നാനായ ദേവാലയത്തിലെ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ നാളെ രാവിലെ 11ന് …


മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ക്നാനായ ദേവാലയത്തിലെ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ നാളെ രാവിലെ 11ന് …

മാഞ്ചസ്റ്റര്‍:- സെന്റ്.ജോര്‍ജ് ക്നാനായ ദേവാലയത്തില്‍ തിരുപ്പിറവിയും, ക്രിസ്തുമസ് ആഘോഷങ്ങളും ക്രിസ്തുമസ് ദിനമായ നാളെ (25/12/2016) രാവിലെ 11 മണിക്ക് ആരംഭിക്കും. തിരുപ്പിറവിയും, കുര്‍ബ്ബാനയും മറ്റ് ശുശ്രൂഷകള്‍ക്കും മുഖ്യ കാര്‍മ്മികനാകുന്നത് റവ.ഫാ.സജി എബ്രാഹം കൊച്ചേത്ത് ആണ്. ദേവാലയ ശുശ്രൂഷകള്‍ക്ക് ശേഷം ക്രിസ്തുമസ് കരോള്‍ സര്‍വ്വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് സ്നേഹവിരുന്നോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ സമാപിക്കും.
പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ജോസഫ് ഇടിക്കുള ( മനോജ് ) – 07535229938

റിനു മോഹന്‍ – 0790905O939

ദേവാലയത്തിന്റെ വിലാസം:-

St. George Knanaya Church,

High Gate Lane,

Manchester,

M38 9NZ

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 376