1 GBP = 103.14

മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന് സ്കന്തോർപ്പിൽ; തിരുവചന മുഖരിതമായി കലാവേദികൾ…

മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന് സ്കന്തോർപ്പിൽ; തിരുവചന മുഖരിതമായി കലാവേദികൾ…

ഫാ. ബിജു ജോസഫ്
സ്‌കന്തോർപ്പ്: ദൈവസിദ്ധമായ സർഗ്ഗവാസനകളെ ദൈവമഹത്വത്തിനായി ഉപയോഗിക്കുന്ന ബൈബിൾ കലോത്സവത്തിൽ മാഞ്ചസ്റ്റർ റീജിയണിന്റെ മത്സരങ്ങൾ ഇന്ന് സ്‌കന്തോർപ്പ് കിമ്പർലി ആർട്ട്സ് പെർഫോമിംഗ് സെന്ററിൽ വച്ച് നടക്കും. കൃത്യം 9 മണിക്ക് റവ. ഫാ. ടോമി എടാട്ട് അർപ്പിക്കുന്ന ദിവ്യബലിയോടെ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് ബൈബിൾ പ്രതിഷ്ഠ നടക്കും.
നാല് സ്റ്റേജുകളിലായി കലാമത്സരങ്ങൾ തുടർന്ന് അരങ്ങേറും. റീജിയണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കലാകാരന്മാരും കലാകാരികളും മത്സരത്തിൽ മാറ്റുരയ്ക്കാനെത്തും. മത്സരവേദിക്ക് സമീപത്തായി നിരവധി വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുണ്ടായിരിക്കും.
സ്‌കന്തോർപ്പ് വിശ്വാസ സമൂഹത്തിന്റെ ഒത്തൊരുമയിൽ നടക്കുന്ന ഈ കലാമാമാങ്കത്തിൽ പങ്കെടുക്കാനെത്തുന്നവർക്കായി മിതമായ നിരക്കിൽ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഡയറക്ടർ റവ. ഫാ. ബിജു കുന്നയ്‌ക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വിലാസം:
Kimberly Performing Arts Centre
Enderby Road
Scunthorpe
DN172JL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more